Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

ലുലു ഹൈപ്പറില്‍ ‘ടേസ്റ്റ് ഓഫ് ഈജിപ്ത്’ ഉത്സവം

റിയാദ്: സൗദിയിലെ ലുലു ഹൈപ്പറില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ‘ടേസ്റ്റ് ഓഫ് ഈജിപ്ത്’ ആരംഭിച്ചു. ഈജിപ്തിന്റെ പൈതൃകവും സംസ്‌കാരവും ഭക്ഷ്യ വിഭവങ്ങളും ടേസ്റ്റ് ഈജിപ്ത് പ്രൊമോഷന്‍ പരിപാടിയില്‍ പരിചയപ്പെടാന്‍ അവസരം ഉണ്ട്. സൗദി അറേബ്യയിലെ ഈജിപ്ഷ്യന്‍ അംബാസഡര്‍ അഹമ്മദ് ഫാറൂഖ് മേള ഉദ്ഘാടനം ചെയ്തു. ഈജിപ്ത് ഉത്സവത്തില്‍ ഒരുക്കിയിട്ടുളള രുചികൂട്ടുകള്‍ ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്ക് മാത്രമല്ല, സൗദിയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് അംബാസഡര്‍ പറഞ്ഞു. ഈജിപ്ഷ്യല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തുന്നതിന് ലുലു ഹൈപ്പറിന്റെ പ്രോത്സാഹനം സന്തോഷം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലുലു സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. മികച്ച ഉല്‍പ്പന്നങ്ങളായ പാല്‍ക്കട്ട, മിക്‌സഡ് അച്ചാറുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍തുടങ്ങി നാനൂറിലധികം ഉല്‍പ്പന്നങ്ങളാണ് ഈജിപ്തില്‍ നിന്നു ലുലു ഹൈപ്പറില്‍ എത്തിച്ചിട്ടുളളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top