
റിയാദ്: എട്ടു വര്‍ഷം താമസാനുമതി രേഖയായ ഇഖാമ ഇല്ലാതെ ദുരിതത്തിലായ മലയാളി നാടണഞ്ഞു. 34 വര്‍ഷമായി അല്‍ഖര്‍ജിലെ അരീഖില്‍ പ്ലംബറായിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശി കൃഷ്ണപ്പിള്ളയാണ് കേളി സാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞത്. ഹൃദ്രോഗത്തിന്റെ പിടിയിലായ കൃഷ്ണപ്പിള്ളക്ക് ചികിത്സക്കുപോലും വരുമാനം ഇല്ലാത്ത സാഹചര്യം സുഹൃത്തുക്കളാണ് കേളിയെ അറിയിച്ചത്. കേളി ജീവകാരുണ്യ വിഭാഗം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ നാടുകടത്തല്‍ കേന്ദ്രം വഴി എക്‌സിറ്റ് നേടിയാണ് നാട്ടിലേക്ക് മടങ്ങിയത്. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച കേളി, ഇന്ത്യന്‍ എംബസി, കേളി അല്‍ഖര്‍ജ് ഏരിയ പ്രവര്‍ത്തകരായ രാജന്‍ പള്ളിത്തടം, ലിപിന്‍, രാജു സി. കെ, തിലകന്‍, നാസര്‍ പൊന്നാനി, ഷാന്‍ കൊല്ലം, ബഷീര്‍, ചന്ദ്രന്‍, ഡേവിഡ് രാജ് എന്നിവരോടു നന്ദി പറഞ്ഞാണ് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ വിമാനത്തില്‍ കൃഷ്ണപ്പിള്ള നാട്ടിലേക്ക് മടങ്ങിയത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.