Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ചികിത്സാ സഹായം

റിയാദ്: അര്‍ബുദം ബാധിച്ച യുവതിയ്ക്കു വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ വനിതാ ഫോറത്തിന്റെ സഹായ ഹസത്ം. പത്തനംതിട്ട സ്വദേശിയ്ക്കാണ് ചികിത്സാ സഹായം കൈമാറിയത്. റിയാദിലെ സുലൈയില്‍ അല്‍ മന്‍ഹല്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകയും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലുമായ മൈമൂന അബ്ബാസ് സഹായം കൈമാറി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ധനസഹായം.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ്, സൗദി നാഷണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് സുബി സജിന്‍, റിയാദ് കൗണ്‍സില്‍ ട്രഷറര്‍ അഞ്ജു ആനന്ദ്, കോര്‍ഡിനേറ്റര്‍ കാര്‍ത്തിക അനീഷ്, ജോയിന്‍ സെക്രട്ടറി മിനുജ മുഹമ്മദ്, ബൈമി സുബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ശാരിക സുദീപ്, റിസ്‌വാന ഫൈസല്‍, സൗമ്യ തോമസ്, ജീവ, അനു ബിബിന്‍, സലീന, ലിയ, ഷാഹിന, ഹനാന്‍ അന്‍സാര്‍, കൃഷ്‌ണേന്തു, ബിന്‍സി, സാജിദ, ഷിംന, അനു രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top