
റിയാദ്: ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മലയാളി റിയാദില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ പളളിക്കിഴക്കേതില്‍ ദാറുല്‍ ജുനൈദില്‍ ജലീലുദ്ദീന്‍ (48) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുമെന്ന് നിയമ നടപടികള്‍ക്കു നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ഒഐസിസി ജില്ലാ കമ്മറ്റി പ്രവര്‍ത്തകര്‍ നാസര്‍ കല്ലറ, ഷാഫി കല്ലറ എന്നിവര്‍ അറിയിച്ചു.

മൃതദേഹം ഏപ്രില്‍ 9ന് രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി ഖബറടക്കും. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഒഐസിസി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമാണ് മരിച്ച ജലീലുദ്ദീന്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.