Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

സമ്മേളന കാലം; കേളി യൂണിറ്റ് സമ്മേളങ്ങള്‍ക്ക് തുടക്കം

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സെപ്തംബറില്‍. ഇതിന്റെ മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം. മാര്‍ച്ച് – മെയ് മാസങ്ങളില്‍ യൂണിറ്റ് സമ്മേളനങ്ങളും ജൂണ്‍ – ജൂലൈ മാസങ്ങളില്‍ ഏരിയ സമ്മേളങ്ങളും നടക്കും. പതിനൊന്നാം കേന്ദ്ര സമ്മേളനം മുതല്‍ കമ്മറ്റി കാലയളവ് മൂന്ന് വര്‍ഷമായി വര്‍ധിപ്പിച്ചിരുന്നു.

യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു ന്യൂ സനയ്യ ഏരിയാ പവര്‍ഹൗസ് യൂണിറ്റ് സമ്മേളനം നടന്നു. സീതാറാം യെച്ചൂരി നഗറില്‍ നടന്ന സമ്മേളനം ന്യൂ സനയ്യ ലാസുറൂദ് യൂണിറ്റ് കമ്മറ്റി അംഗം രാജേഷ് ഓണകുന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് മധു ഗോപി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുവി പയസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രാജശേഖരന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റി അംഗം ഷാജി റസാഖ് സംഘടനാ റിപ്പോര്‍ട്ടും സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടിയും പറഞ്ഞു.

പുതിയ യൂണിറ്റ് സെക്രട്ടറിയായി സുവി പയസ്സിനെയും, പ്രസിഡണ്ടായി പി നിസാറിനെയും ട്രഷററായി മധു ഗോപിയെയും തെരഞ്ഞെടുത്തു. സമ്മേളനം രണ്ട് പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ഷാജി, ഏരിയ രഷാധികാരി ആക്ടിങ് സെക്രട്ടറി തോമസ് ജോയ്, ഏരിയ സെക്രട്ടറി ഷിബു തോമസ് എനിവര്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിച്ചു.

അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റ് സമ്മേളനം യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായിരിക്കെ മരിച്ച ജനാര്‍ദ്ദനന്‍ നഗറില്‍ നടന്നു. യൂണിറ്റ് പ്രസിഡണ്ട് സജീന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനം ഏരിയ പ്രസിഡണ്ട് ഷബി അബ്ദുള്‍സലാം ഉദ്ഘാടനം നിര്‍വഹിച്ചു.

യൂണിറ്റ് സെക്രട്ടറി ഉമ്മര്‍ മുക്താര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും യൂണിറ്റ് ട്രഷറര്‍ രാമകൃഷ്ണന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംഘടനാ റിപ്പോര്‍ട്ട് കേന്ദ്ര കമ്മറ്റി അംഗം ഷിബു തോമസും, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടിയും പറഞ്ഞു. മണികണ്ഠന്‍ കെ എ എസ് ,നിയാസ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

സെക്രട്ടറിയായി കെ എസ് മണികണ്ഠന്‍, പ്രസിഡണ്ട് മുക്താര്‍, ട്രഷറര്‍ ശ്യാം കുമാര്‍ രാഘവന്‍ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി കണ്‍വീനര്‍ പ്രദീപ് കൊട്ടാരത്തില്‍, ഏരിയ ആക്റ്റിംഗ് സെക്രട്ടറി റാഷിദലി, ജീവകാരുണ്യ കണ്‍വീനര്‍ നാസര്‍ പൊന്നാനി,രക്ഷാധികാരി കമ്മറ്റി അംഗം അബ്ദുള്‍ കലാം,ഏരിയ ട്രഷറര്‍ ജയന്‍ പെരുനാട്, ഏരിയ കമ്മറ്റി അംഗങ്ങളായ ബഷീര്‍,സമദ്,രമേശ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

മുസാഹ്മിയ ഏരിയക്ക് കീഴിലെ അല്‍ ഗുവയ്യ യൂണിറ്റ് സമ്മേളനം പുഷ്പന്‍ നഗറില്‍ നടന്നു. യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് അധ്യക്ഷത വഹിച്ച സമ്മേളനം ഏരിയ കമ്മറ്റി അംഗം ജെറി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അനീസ് അബൂബക്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രതിന്‍ ലാല്‍ വരവ് ചിലവ് കണക്കും, കേന്ദ്ര കമ്മറ്റി അംഗം രാമകൃഷ്ണന്‍ ധനുവച്ചപുരം സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. രതിന്‍ ലാല്‍, റഷീദ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു സെക്രട്ടറിയായി അനീസ് അബൂബക്കറിനെയും പ്രസിഡണ്ടായി നൗഷാദിനെയും ട്രഷററായി രതിന്‍ ലാലിനെയും സമ്മേളനം തിരഞ്ഞെടുത്തു. ഏരിയ കമ്മറ്റി അംഗങ്ങളായ നടരാജന്‍, ഗോപി, മുഹമ്മദാലി എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ചു.

ബദിയ ഏരിയയിലെ ഷുബ്ര യൂണിറ്റ് സമ്മേളനം, കേളി അംഗമായിരിക്കെ മരണപ്പെട്ട ഇബ്രാഹിം കുട്ടി നഗറില്‍ നടന്നു. യൂണിറ്റ് ആക്റ്റിംഗ് പ്രസിഡണ്ട് അബ്ദുല്‍ റഷീദിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനം ഏരിയ പ്രസിഡണ്ട് അലി കെവി ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് സെക്രട്ടറി സൈദ് മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, യൂണിറ്റ് ട്രഷറര്‍ ഷറഫു മൂച്ചിക്കല്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംഘടനാ റിപ്പോര്‍ട് കേന്ദ്ര കമ്മറ്റി അംഗം ഹാരിസും,കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി ചര്‍ച്ചകള്‍ക്ക് മറുപടിയും പറഞ്ഞു. നാസര്‍, പ്രയാഗ് പള്ളിപ്പുറം എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

സെക്രട്ടറിയായി രതീഷ് രമണന്‍, പ്രസിഡണ്ട് പ്രയാഗ് പള്ളിപ്പുറം, ട്രഷറര്‍ അബ്ദുല്‍ റഷീദ് എന്നിവരെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി കണ്‍വീനര്‍ റഫീഖ് പാലത്ത്, ഏരിയ സെക്രട്ടറി കിഷോര്‍ ഇ നിസാം,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മധു എടപ്പുറത്ത്, പ്രദീപ് ആറ്റിങ്ങല്‍, ഏരിയ ട്രഷറര്‍ മുസ്തഫ, ഏരിയ ജോയിന്റ് സെക്രട്ടറി സരസന്‍, വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര,ഏരിയ രക്ഷാധികാരി സമിതി അംഗം ജര്‍നെറ്റ് നെല്‍സണ്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ബദിയ ഏരിയക്ക് കീഴിലെ മഹദൂദ് യൂണിറ്റ് സമ്മേളനം ബദിയ ഏരിയാ കമ്മിറ്റി അംഗമായിരിക്കെ മരണപ്പെട്ട സുധീര്‍ സുല്‍ത്താന്‍ നഗറില്‍ നടന്നു. യൂണിറ്റ് പ്രസിഡണ്ട് ജയഭദ്രന്‍ അധ്യക്ഷത വഹിച്ച സമ്മേളനം ഏരിയ കമ്മറ്റി ജോയിന്റ് സെക്രട്ടറി സരസന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ജയന്‍ ആറ്റിങ്ങല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചിലവ് കണക്കും, കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങല്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കേളി ജോയിന്റ് ട്രഷറര്‍ സുനില്‍ സുകുമാരന്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. ബാബു ലാല്‍, നിസാര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സെക്രട്ടറിയായി ഷാജഹാന്‍ പൂക്കുഞ്ഞിനേയും, പ്രസിഡണ്ടായി ജയന്‍ ആറ്റിങ്ങലിനെയും, ട്രഷററായി സെബാസ്റ്റ്യന്‍ സത്യദാസിനെയും സമ്മേളനം തിരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി കണ്‍വീനര്‍ റഫീഖ് പാലത്ത്, ഏരിയാ സെക്രട്ടറി കിഷോര്‍ ഇ നിസാം, പ്രസിഡന്റ് അലി. കെ. വി, ട്രഷറര്‍ മുസ്തഫ, വൈസ് പ്രസിഡണ്ട് പ്രസാദ് വഞ്ചിപ്പുര എന്നിവര്‍ സമ്മേളനത്തിന് അഭിവാദ്യം ചെയ്ത് സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top