
റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മയുടെ ഒമ്പതാം വാര്‍ഷികവും സംഗീത സായാഹ്നവും അരങ്ങേറി. ഉമ്മുല്‍ ഹമാം ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാസ്‌കാരിക സമ്മേളനത്തില്‍ നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജന്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അബ്ദുല്‍ മജീദ് പൂളക്കാടി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു.

സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ട്കാട്. മാധ്യമപ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍. ഗഫൂര്‍ കൊയിലാണ്ടി. ജോസഫ് അതിരുങ്കല്‍, സണ്‍ സിറ്റി മാനേജര്‍ മുഹമ്മദ് മഹബൂബല്‍, അബു ബത്താല്‍, ജോസഫ് അതിരുങ്കല്‍, ലത്തീഫ് തെച്ചി, റാഫിപാങ്ങോട്, ഷാജിമഠത്തില്‍, ഷിബുഉസ്മാന്‍, ഷംനാദ് കരുനാഗപ്പള്ളി, സലിം അര്‍ത്തിയില്‍, ഇസ്മയില്‍ പയ്യോളി, രാജേഷ് ഉണ്ണിയാട്ടില്‍, പ്രടിന്‍ അലക്‌സ്, കമറുബാനു ടീച്ചര്‍, അലി ആലുവ, സലിംകളക്കര, സലാം പെരുമ്പാവൂര്‍, ജീബിന്‍ സമദ്, അഖിനാഷ് കരുനാഗപ്പള്ളി, സലീം വലില്ലാപുഴ, അഷ്‌റഫ്‌മേച്ചേരി, ഉമ്മര്‍ മുക്കം, ജോണ്‍സണ്‍ മാര്‍ക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സംഗീത സായാഹ്നത്തില്‍ കംബോസറും കീബോര്‍ഡിസ്റ്റുമായ സുമേഷ് കൂട്ടിക്കല്‍, ഗായിക സുമി അരവിന്ദ് എന്നിവര്‍ നേതൃത്വം നല്‍കി. വിജേഷ് വിജയന്‍, നൗഫല്‍ വടകര, ഷൈജു എന്നിവര്‍ ഉള്‍പ്പെടെ നിരവധി കലാകാരന്‍മാരും ഗാനങ്ങള്‍ ആലപിച്ചു. സജിന്‍ നിഷാന്‍, ഉമ്മറലി എന്നിവര്‍ അവതാരകരായുള്ള പരിപാടി.

നൗഫല്‍ കോട്ടയം, ബാബു പട്ടാമ്പി, ഹസ്സന്‍ പന്മന, രക്ഷാധികാരി മുസ്തഫ നെല്ലിക്കപറമ്പ്, കണ്ണന്‍ കോട്ടയം, അരുണ്‍, ഷാജി കോട്ടയം, ഫറൂഖ്, റയീസ്, അഹമ്മദ് കുദ്ദുസ്, റാഷിദ്, ഷെമീര്‍ബിച്ചു, ഷാഫി, ഇക്ബാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ജിജോ കണ്ണൂര്‍ സ്വാഗതവും ശാനവാസ് വെമ്പിള്ളി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.