
റിയാദ്: ശുമേസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി കുന്നത്തൊടിക്ക വീട്ടില്‍ മുനീര്‍ (52) നിര്യാതനായി. നിയമ നടപടി പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടില്‍ സംസ്‌കരിക്കുമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് അറിയിച്ചു. പരേതനായ കുഞ്ഞിമുഹമ്മദ് ആണ് പിതാവ്. മാതാവ്: നബീസാ ഭാര്യ: ഷാഹിന, മക്കള്‍: ജിന്‍ഷാദ്, മുര്‍ഷദ് (റിയാദ്).

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, സി വി. ഇസ്മായില്‍ പടിക്കല്‍, ഉമ്മര്‍ അമാനത്ത് എന്നിവരുടെ നേദൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.