
റിയാദ്: മെക് സെവന്‍ കൂട്ടായ്മ ലോകാരോഗ്യ ദിനാചരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. പതിവു കായിക പരിശീലനത്തിനു ശേഷം പരിപാടി അഫ റയാന്‍ പോളിക്ലിനിക്കിലെ ഡോ. സന്തോഷ് പ്രേം വിന്‍ഫ്രഡ് ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യപരിരക്ഷാ ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകര്‍ക്ക് സ്റ്റാന്‍ലി ജോസ് ആരോഗ്യ ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ശിഹാബ് കൊട്ടുകാട് ആരോഗ്യ ദിന സന്ദേശം നല്‍കി. ജീവിതശൈലി രോഗങ്ങളെ ചെറുത്തു തോല്പിക്കുന്ന മെക്ക് സെവന്റെ ചിട്ടയായ ആരോഗ്യ സംസ്‌ക്കാരം അഭിനന്ദനാര്‍ഹമാണെന്നു അദ്ദേഹം പറഞ്ഞു. ഇസ്മായില്‍ കണ്ണൂര്‍, അബ്ദുള്‍ ജബ്ബാര്‍, പി ടി എ ഖാദര്‍, നൂറുദ്ദീന്‍ പൊന്നാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിയാദ് ചീഫ് കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി ജോസ് സ്വാഗതവും മലാസ് കോഡിനേറ്റര്‍ അഖിനാസ് കരുനാഗപ്പള്ളി നന്ദി പറഞ്ഞു. പരിപാടികള്‍ക്ക് അഫ്‌സല്‍ അലി, മെഷ്ഫര്‍ ടാംട്ടന്‍, ഹംസ, അസീസ്, റസാക്ക്, അലി സിദ്ദിഖ്, ഹമീദ്, ആഷിക് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.