
റിയാദ്: സന്ദര്‍ശന വിസയിലെത്തിയ കൊല്ലം തഴവ സ്വദേശി കുളങ്ങരശ്ശേരി പരേതനായ ഹൈദ്രോസ് കുഞ്ഞ് മകന്‍ അലിയാര്‍ കുഞ്ഞ് (77) റിയാദ് ശിഫയില്‍ മരിച്ചു. ഏഴ് മാസം മുമ്പ് ഭാര്യയോടൊപ്പം മക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു.

ഐ സി എഫ് റിയാദ് റീജിയനിലെ ഷിഫാ ഡിവിഷന്‍ വെല്‍ഫെയര്‍ വിംഗ് ഇര്‍ഷാദ് കൊല്ലം, അബ്ബാസ് സുഹ്‌രി, മോയിന്‍ മുണ്ടംപറമ്പ്, ജാഫര്‍ തങ്ങള്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദിലെ മന്‍സൂരിയ്യ മഖ്ബറയില്‍ ഖബറടക്കി. ഭാര്യ സഫിയ ബീവി, മക്കള്‍: അന്‍സാര്‍ (റിയാദ്), അന്‍വര്‍ (റിയാദ്), അന്‍സാരി, നൗഷാദ്, അനീസ ബീവി, നൗഷാദ്(ജാമാതാവ്).

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.