
റിയാദ്: പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദി ‘ഫോര്‍ക’ മുന്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം സ്മാരക സ്‌കോളര്‍ഷിപ് പദ്ധതിയില്‍ പയ്യന്നൂര്‍ സൗഹൃദ വേദിയും കൈകോര്‍ത്തു. കായംകുളം കൂട്ടായ്മ ‘കൃപ’ പ്രസിഡന്റ് ഇസഹാഖ്, റഷീദ് കായംകുളം എന്നിവര്‍ക്ക് തുക കൈമാറി. പരിപാടിയില്‍ പ്രസിഡന്റ് സനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സൗദി ഇസ്ലാഹിസെന്റര്‍ പ്രബോധകന്‍ സയ്യിദ് സുല്ലമി പ്രസംഗിച്ചു.

ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം സെക്കന്റ് സെക്രട്ടറി ബി എസ് മീണ, കോണ്‍സിലര്‍ വിഭാഗം അറ്റാഷെ അര്‍ജുന്‍ സിംഗ്, വിഎഫ്എസ് ഇന്‍ചാര്‍ജ് ദാവൂദ് എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു. പിഎസ്‌വി ഉപദേശക സമിതി അംഗം അബ്ദുല്‍ മജീദ്, എന്‍ആര്‍കെ കണ്‍വീനര്‍ സുരേന്ദ്രന്‍, ബാലു (ഓഐസിസി), സുരേഷ് കണ്ണപുരം (കേളി), വിജയന്‍ നെയ്യാറ്റിന്‍കര (ഫോര്‍ക ഉപദേശക സമിതി അംഗം), ഫിറോസ് പോത്തന്‍കോട് (ഷിഫാ മലയാളി സമാജം), സഫീര്‍ (മിയ), നിസാം (കസവ് കൂട്ടായ്മ), ഷാജി മഠത്തില്‍ (കൂട്ടിക്കല്‍ കൂട്ടായ്മ), റസല്‍ (പ്രവാസി മലയാളി ഫൗണ്ടേഷന്‍), ഡോ. രാമചന്ദ്രന്‍, പ്രവാസി ഭാരതീയ പുരസ്‌കാരജേതാവ് ശിഹാബ് കൊട്ടുകാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിവിധ പരീക്ഷകളില്‍ വിജയികളായ ജിഷ്ണു സനൂപ്, റസ്മാന പി പി, സഫ്‌വാന്‍ അബ്ദുല്‍ ഖാദര്‍ (പ്ലസ് 2), മുഹമ്മദ് ബിന്‍ സമീര്‍, സായ അബ്ദുല്‍ ഖാദര്‍ (എസ്എസ്എല്‍സി) എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ബി. എസ്. മീണ, അര്‍ജുന്‍ സിംഗ്, സയിദ് സുല്ലമി, റിയാസ് വണ്ടൂര്‍, ഇസ്മായില്‍ എന്നിവര്‍ ആശംസാഫലകം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി സിറാജ് തിഡില്‍ സ്വാഗതം പറഞ്ഞു.

റമദാന്‍ സന്ദേശം ആസ്പദമാക്കി നടത്തിയ പ്രശ്‌നോത്തരിയില്‍ വിജയികളായ മുഹമ്മദ് നഹിയ, മുഹമ്മദ് ബഷീര്‍, മുന്നവര്‍ അലി, പ്രിയ സനൂപ് എന്നിവര്‍ക്ക് ഷംസുദീന്‍, ജയന്‍, സിറാജ്, അബ്ദുല്‍ മജീദ് എന്നിവര്‍ സ്‌നേഹോപഹാരങ്ങള്‍ കൈമാറി. വി. കെ. മുഹമ്മദ്, അനില്‍കുമാര്‍, സുരേഷ് ശങ്കര്‍, നെയ്മത്തുള്ള, അഡ്വ. അജിത്ത്, ഷമീര്‍ കല്ലിങ്കല്‍, ജലീല്‍ ആലപ്പുഴ, ഇസ്മായില്‍ പയ്യോളി എന്നിവര്‍ സന്നിഹിതരായിരുന്നു. ജഗദീപ്, ജയ്ദീപ് ശ്രീനികോറോം, മുഹമ്മദ് കുഞ്ഞി, ഇക്ബാല്‍, ഇസ്മായില്‍, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.