
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസാഹ്മിയ ഏരിയ അല്‍ ഖുവയ്യ യുണിറ്റ് അംഗം ഹാരിസ് ദേവദാസിന് കേളി കലാ സാംസ്‌കാരിക വേദി യാത്ര അയപ്പ് നല്‍കി. യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അനീഷ് അബൂബക്കര്‍ ഉപഹാരം സമ്മാനിച്ചു.

കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, കേന്ദ്ര കമ്മിറ്റി അംഗവും ബത്ത ഏരിയ സെക്രട്ടറിയുമായ രാമകൃഷ്ണന്‍, മുസാഹ്മിയ രക്ഷാധികാരി സെക്രട്ടറി ഷമീര്‍ പുലമന്തോള്‍, മുസാഹ്മിയ ഏരിയ സെക്രട്ടറി നിസാറുദ്ധീന്‍, ഏരിയ, യൂണിറ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 29വര്‍ഷത്തെ പ്രവാസത്തിന് ശേഷം മടങ്ങുന്ന ഹാരിസ് ദേവദാസ് യാത്രയപ്പിന് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.