Sauditimesonline

MULTI STOP BUS
മദീനയില്‍ മള്‍ട്ടി-സ്‌റ്റോപ്പ് ടൂറിസ്റ്റ് ബസ്; സ്വകാര്യ നിക്ഷേപകര്‍ക്ക് അവസരം

റാഷിദ് കോട്ടുമലക്ക് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വേങ്ങര മണ്ഡലം കെഎസിസി പ്രസിഡന്റ് റാഷിദ് കോട്ടുമലക്ക് കെഎംസിസിയുടെ നേതൃത്വത്തില്‍ ഊഷ്മള യാത്രയയപ്പ് നല്‍കി. ബത്ഹ ക്ലാസ്സിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സംഗമം മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. ഒരു പതിറ്റാണ്ടിലേറെയായി സാമൂഹ്യ, ജീവകാരുണ്യ മേഖലയില്‍ സജീവ സാന്നിധ്യമാണ്. കെഎംസിസി പ്രസിഡന്റ്, അലിവ് ചാരിറ്റി സെല്‍ റിയാദ് ചാപ്റ്റര്‍ ട്രഷറര്‍, മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി, സുലൈ ഏരിയ കെഎംസിസി വര്‍ക്കിംഗ് പ്രസിഡന്റ്, മലപ്പുറം ജില്ലാ കെഎംസിസി അസ്മാഫ് കണ്‍വീനര്‍, ഊരകം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, എസ് ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മീഡിയ വിംഗ് ചെയര്‍മാന്‍, എസ് ഐ സി സുലൈ ഏരിയ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
മണ്ഡലം പ്രസിഡന്റ് എ പി നാസര്‍ കുന്നുംപുറം അധ്യക്ഷത വഹിച്ചു.

ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിച്ചു എക്കാലത്തും ഫാസിസ്റ്റ് ഭരണം നിലനിര്‍ത്താന്‍ ശ്രമം നടത്തുന്ന മോഡി അമിത് ഷാ കൂട്ടുകെട്ടിന്റെ കുടില തന്ത്രം രാജ്യം തിരിച്ചെറഞ്ഞിട്ടുണ്ടന്നു മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച സത്താര്‍ താമരത്ത് അഭിപ്രായപ്പെട്ടു.

നാഷണല്‍ കമ്മിറ്റി നേതാക്കളായ ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ഷുഹൈബ് പനങ്ങാങ്ങര, അഡ്വ അനീര്‍, ജില്ല പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് കല്‍പകഞ്ചേരി, മുനീര്‍ വാഴക്കാട്, ഹമീദ് ക്ലാരി, അഷ്‌റഫ് മോയന്‍, ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, ഷെരീഫ് അരീക്കോട്, ഷാഫി കരുവാരകുണ്ട്,മണ്ഡലം കെഎംസിസി ചെയര്‍മാന്‍ ഇപി ഹനീഫ സംസാരിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍, സുബൈര്‍ ഹുദവി, മുജീബ് ഇരുമ്പുഴി, നജ്മുദ്ധീന്‍ മഞ്ഞളാം കുഴി, അര്‍ഷദ് ബഹസ്സന്‍ തങ്ങള്‍, സിറാജ് മേടപ്പില്‍, ഫസല്‍ പൊന്നാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

റിയാദ് വേങ്ങര മണ്ഡലം കെഎംസിസി യുടെ സ്നേഹോപഹാരമായ വാഹനത്തിന്റെ ചാവി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് വേങ്ങര, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ടും ചേർന്ന് റാഷിദ്‌ കോട്ടുമലക്ക് കൈമാറി. ഒതുക്കുങ്ങലിനു വേണ്ടി ഷബീറലി ജാസ്, എ ആര്‍ നഗറിന് വേണ്ടി വി കെ മുഹമ്മദലി , വേങ്ങരക്കു ടി ടി അഷ്‌റഫ് , ഊരകത്തിന് നൗഷാദ് പി ടി, പറപ്പൂര്‍ ന് വേണ്ടി എ കെ നാസര്‍, കണ്ണമംഗലത്തിന് വേണ്ടി ഫൈസല്‍ ടി പി എന്നിവര്‍ വിവിധ പഞ്ചായത്ത്‌ കെഎംസിസിളുടെ ഉപഹാരങ്ങൾ സമ്മാനിച്ചു സമ്മാനിച്ചു. റാഷിദ് കോട്ടുമല മറുപടി പ്രസംഗം നടത്തി. മുഷ്താഖ്, പി ഇ സുല്‍ഫീക്കര്‍, ഫൈസല്‍ ടിപി, ടി ജി അമീന്‍, കെ കെ അഷ്‌റഫ് ആട്ടീരി, റിയാസ് സി, അനീസ് എന്‍ പി, , നാസര്‍ പൈനാട്ടില്‍, യാസര്‍ ടികെ, സൈദലവി അരീക്കന്‍, സുബൈര്‍ പൊട്ടിക്കല്ല്, ഹുസൈന്‍ പാമങ്ങാടന്‍, ബഷീര്‍ ഉള്ളാട്ട്, കെ ടി സിദ്ധീഖ്, നൗഷാദ് പി ടി, സിദ്ദിഖ് പുതിയത്ത് പുറായ,സമീര്‍ അരീക്കന്‍, ഷെരീഫ് കൊളപ്പുറം നേതൃത്വം നല്‍കി. ലത്തീഫ് നടുത്തൊടി ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി നജ്മുദ്ധീന്‍ അരീക്കന്‍ സ്വാഗതവും ട്രഷറര്‍ എം ഇ സഫീര്‍ ആട്ടീരി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top