Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

കൊറോണ: ഇറാന്‍ സന്ദര്‍ശിക്കുന്നതിന് സൗദിയിലുളളവര്‍ക്ക് വിലക്ക്

റിയാദ്: സൗദിയിലുളളവര്‍ ഇറാന്‍ സന്ദര്‍ശിക്കുന്നതിന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് വിലക്ക് ഏര്‍പ്പെടുത്തി. ഇറാനില്‍ കെറോണ വൈറസ് ബാധിച്ച് ആറു പേര്‍ മരിച്ച സാഹചര്യത്തിലാണ് വിലക്ക്. വിലക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമാണെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ് അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുളളത്. നേരത്തെ് ഇറാന്‍ സന്ദര്‍ശിച്ച വിദേശികളെ 14 ദിവസത്തിന് ശേഷം മാത്രമേ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുളളൂ.

വിലക്ക് അവഗണിക്കുന്ന സൗദി പൗരന്‍മാര്‍ക്കെതിരെ പാസ്‌പോര്‍ട് നിയമപ്രകാരം ശിക്ഷ ലഭിക്കും. ഇത്തരക്കാരെ 14 ദിവസം ഐസൊലേഷന്‍ മുറികളില്‍ നിരീക്ഷിക്കുകയും ചെയ്യും. വിലക്ക് ലംഘിച്ച് ഈറാനിലേക്കു പോകുന്ന വിദേശികളെ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. സൗദിയിലെത്തുന്നവര്‍ ഇറാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ വിവരം എമിഗ്രേഷന്‍ ഓഫീസറെ അറിയിക്കണം. രാജ്യത്ത് എത്തുന്നതിന് 14 ദിവസം മുമ്പ് ഇറാനിലുണ്ടായിരുന്നവര്‍ക്കാണ് ഇത് ബാധകം.

ചൈനയില്‍ പ്രത്യക്ഷപ്പെട്ട കോവിഡ് 19 വൈറസ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുന്‍കരുതല്‍ നടപടിയുടെഭാഗമായി ഫെബ്രുവരി 6 മുതല്‍ ചൈന സന്ദര്‍ശിക്കുന്നതിനും സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top