Sauditimesonline

UNITED FC
ലോകകപ്പ് പ്രവചന മത്സരം: റിയാദില്‍ ജേതാക്കളായി നൂറും അസ്ഹറും

ഉവൈ്‌സ് ഫൈസിയ്ക്ക് ജിദ്ദയില്‍ സ്വീകരണം

ജിദ്ദ: കെഎംസിസി സൗത്ത് സോണ്‍ കമ്മിറ്റി എംഎസ്എഫ് ആലപ്പുഴ ജില്ലാ പ്രസിഡന്റും വാഗ്മിയുമായ ഉവൈസ് ഫൈസിയ്ക്ക് സ്വീകരണം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് ഹാളില്‍ നടന്ന യോഗത്തില്‍ സോണ്‍ ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. പ്രവാസലോകത്ത് കാണാന്‍ കഴിയുന്ന പാരസ്പര്യത്തിന്റേയും സാഹോദര്യത്തിന്റേയും നല്ല കാഴ്ച്ചകള്‍ മനംകുളിര്‍പ്പിക്കുന്ന മാതൃകകളാണെന്ന് ഉവൈസ് ഫൈസി പറഞ്ഞു. കെഎംസിസി നിര്‍വ്വഹിക്കുന്ന നിസ്സീമമായ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബൂബക്കര്‍ അരിമ്പ്ര, ജന. സെക്രട്ടറി വി.പി മുസ്തഫ, ഇസ്മയില്‍ മുണ്ടക്കുളം,
അബ്ദുറഹ്മാന്‍ വെള്ളിമാട്കുന്ന്, ലത്തീഫ് മുസ്ലിയാരങ്ങാടി, നാസര്‍ മച്ചിങ്ങല്‍, അഷ്‌റഫ് താഴെക്കോട്, ശിഹാബ് താമരക്കുളം, സൗത്ത് സോണ്‍ നേതാക്കളായ നാസര്‍ വേലഞ്ചിറ, നൗഷാദ് പാനൂര്‍ എന്നിവര്‍ സംസാരിച്ചു. നദീര്‍ ആഷിഖ്, അബ്ദുല്‍ റസാഖ് കാഞ്ഞിരപ്പള്ളി, സമീര്‍ സക്കരിയാ ബസാര്‍ ആലപ്പുഴ, ഉവൈസ് തൃക്കുന്നപ്പുഴ, ബന്യാമിന്‍ പാനൂര്‍, എന്നിവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top