Sauditimesonline

norka roots
പായസമധുരവും കലാമേളയും: പ്രവാസി തണലായി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കും

നജ്‌റാനില്‍ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ ഉദ്ഘാടനം; വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖല സിറ്റി ഫ്‌ളവറിന്റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് നജറാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍അസ്സാം മാളിലെ ഗ്രൗണ്ട് ഫ്‌ളോറിലാണ് പുതിയ ഹൈര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സിറ്റി ഫ്‌ളവര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍, മാനേജിംഗ് ഡയറക്ടര്‍ ടിഎം അഹമ്മദ് കോയ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ഡയറക്ടര്‍ ഇ കെ റഹീം, ഡയറക്ടര്‍ റാഷിദ് അഹമ്മദ്, സിഎഓ അന്‍വര്‍ സാദത്ത്, വി പി ഫിനാന്‍സ് ഹസീബ് റഹ്മത്ത് എ ജി എം ഓപറേഷന്‍സ് അഭിലാഷ് നമ്പ്യാര്‍, സ്‌റ്റോര്‍ മാനേജര്‍ ഷിന്റ്റോ മോഹന്‍, അന്‍സാര്‍, നജറാനിലെ സൗദി പൗര പ്രമുഖര്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

സൗദിയിലെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കിവരുന്ന സിറ്റി ഫ്‌ളവര്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ 200 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി വിതരണം ചെയ്തു. 100 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കാണ് 50 റിയാലിന്റെ വൗചര്‍ നേടാന്‍ അവസരം ഒരുക്കിയത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കില്ലര്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി വിവിധ സമ്മാനങ്ങള്‍, മത്സര പദ്ധതികള്‍ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയിലും പത്ത് പേര്‍ക്ക് പത്ത് ടി വി സമ്മാനമായി നറുക്കെടുപ്പിലൂടെ വിതരണം ചെയ്യും.

ഭക്ഷ്യവിഭവങ്ങളുടെ വിപുലമായ ശ്രേണിയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത. സൗദിയില്‍ ശ്രദ്ധ നേടിയ മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ നജ്‌റാനിലെ ഹൈപ്പറില്‍ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും. ഭക്ഷണം കഴിക്കുന്നതിനായിട്ടുള്ള ഫുഡ് കോര്‍ട്ടും പുതിയ ഷോറൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്.

സൗദി ഇന്ത്യന്‍ പച്ചകറികള്‍, വിവിധ രാജ്യങ്ങളിലെ പഴവര്‍ഗങ്ങള്‍, മത്സ്യം, റെഡ് മീറ്റ്, ലോകോത്തര തുണിത്തരങ്ങള്‍, ആരോഗ്യ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍, പാദരക്ഷകള്‍, ഫാഷന്‍ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെന്‍സ്‌വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്‌സ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റു കളിലായി ഇരുപത്തയ്യായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാന്റുകളുടെ ശേഖരവും പുതിയ ശാഖയില്‍ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top