
റിയാദ്: കേരളത്തിന്റെ പ്രഥമ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി കൃഷ്ണപിള്ളയുടെ 78-ാം ചരമവാര്‍ഷികം നവോദയ ആചരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ അയ്യൂബ് കരൂപ്പടന്ന യോഗം ഉദ്ഘാടനം ചെയ്തു. നിതിന്‍ വാളപ്പന്‍ കൃഷ്ണപിള്ളയുടെ സംഭാവനകളെ അനുസ്മരിച്ചു. കുമ്മിള്‍ സുധീര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.

കൃഷ്ണപിള്ളയെപോലുള്ള നവോത്ഥാന നായകര്‍ നേടിത്തന്നെ സാമൂഹ്യ പുരോഗതിയും സമത്വബോധവും കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ നൂറ്റാണ്ടുകള്‍ പുറകിലേക്ക് തിരിച്ചു നടത്തുകയാണ്. ജാതിമത ഭിന്നതകള്‍ വളര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ബി ജെ പിയുടെ ബി ടീം ആയി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുതന്നെ ചരമഗീതം പാടുകയാണെന്നും സുധീര്‍ വിവരിച്ചു. അതിദരിദ്രരില്ലാത്ത സംസ്ഥാനമായും ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നേടിയ സംസ്ഥാനമായും കേരളം മാറുമ്പോള്‍ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തില്‍ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

നവോദയയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ വിവരിച്ചു. പ്രസിഡണ്ട് വിക്രമലാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അനില്‍ പിരപ്പന്‍കോട്, അബ്ദുല്‍ കലാം, ഇസ്മായില്‍ കണ്ണൂര്‍, മനോഹരന്‍, അനില്‍ കുമാര്‍, അനില്‍ പയ്യന്നൂര്‍, ഷൗക്കത്ത്, അനി മുഹമ്മദ്, ആദര്‍ശ് എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ സ്വാഗതവും ഹാരിസ് വയനാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






