
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പ് ക്ലബ്ബ് (റിഫ) മത്സരങ്ങളില്‍ റിയല്‍ കേരളയും യൂത്ത് ഇന്ത്യയും സെമിയില്‍. ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തിലാണ് മത്സരം. ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി വാഴക്കാട് ഉയര്‍ത്തിയ വെല്ലുവിളിയെ 21 എന്ന സ്‌ക്കോറിനു മറികടന്നാണ് ഗ്രൂപ്പ് ‘എ’ യില്‍ രണ്ടാം സ്ഥാനക്കാരായി റിയല്‍ കേരള സെമിയിലേക്ക് മുന്നേറിയത്. നേരത്തെ ഗ്രൂപ്പ് എ യില്‍ നിന്ന് റോയല്‍ ട്രാവല്‍സ് അസീസിയ സോക്കറും സെമിയില്‍ പ്രവേശിച്ചിരുന്നു. സെമിയിലെത്താന്‍ തോല്‍വി ഒഴിവാക്കണമെന്നിരിക്കെ മത്സരത്തിനിറങ്ങിയ ഇരു ടീമുകളും ആദ്യം മുതലേ ഗോള്‍ വല ലക്ഷ്യമാക്കിയുള്ള ആക്രമണ കളിയാണ് പുറത്തെടുത്തത്.

കളിയുടെ പത്തൊന്‍പതാം മിനിറ്റില്‍ ഹാരിസ് റഹ്മാന്‍ നേടിയ ഗോളിലൂടെ റിയല്‍ കേരള മത്സരത്തിലെ ലീഡ് പിടിച്ചു. എന്നാല്‍ അധികം വൈകാതെ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സമനില കണ്ടെത്തി. ഇതോടെ മത്സരം ആവേശത്തിലായി. പിന്നീട് ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തു. മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെ റാഷിദ് നേടിയ മികച്ച ഗോളിലൂടെ റിയല്‍ കേരള വിജയവും സെമിയും ഉറപ്പിക്കുകയായിരുന്നു. മത്സരത്തില്‍ പരുക്കന്‍ കളി കണ്ടതോടെ ഇരു ടീമുകളിലുമായി ഒരു ചുകപ്പ് കാര്‍ഡും ഒന്‍പത് മഞ്ഞ കാര്‍ഡുകളാണ് റഫറിക്ക് ഉയര്‍ത്തേണ്ടി വന്നത്. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട റിയല്‍ കേരളയുടെ റാഷിദിന് ഇബ്രാഹിം സുബ്ഹാന്‍ അവാര്‍ഡ് സമ്മാനിച്ചു.

ഗ്രൂപ്പ് ബി യിലെ രണ്ടാം മത്സരത്തില്‍ 21 ന് അല്‍ റയ്യാന്‍ ട്രാവല്‍സ് ലാന്റേണ്‍ എഫ്.സിയെ തോല്‍പ്പിച്ച് യൂത്ത് ഇന്ത്യ സോക്കറും സെമിയിലേക്ക് മുന്നേറി. മികച്ച താരനിരയുമായി ഇറങ്ങിയ ഇരു ടീമുകളും മികച്ച കളിയാണ് പുറത്തെടുത്തത്. മത്സരം തുടങ്ങി അധികം വൈകാതെ അബ്ദുല്ല ഹസ്സന്റെ മികച്ചൊരു സൈഡ് വോളിയിലൂടെ യൂത്ത് ഇന്ത്യ ലീഡ് നേടി. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന് കളിച്ച ലാന്റേണ്‍ എഫ്‌സി എതിര്‍ ഗോള്‍ മുഖത്ത് നിരന്തരം ഭീതി സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മത്സരത്തിന്റെ പത്തൊന്‍പതാം മിനുട്ടില്‍ അര്‍ഷാദ് നേടിയ ലോങ്ങ് റേഞ്ച് ഗോളിലൂടെ അവര്‍ സമനില പിടിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച ഊര്‍ജവുമായി തിരിച്ചെ ത്തിയ യൂത്ത് ഇന്ത്യ സോക്കര്‍ മത്സരം തങ്ങളുടെ വരുതിയിലാക്കി. കളിയുടെ അന്‍പത്തിയാറാം മിനുട്ടില്‍ അബ്ദുല്ല ഹസ്സന്‍ തന്നെ അവരുടെ രണ്ടാം ഗോളും നേടി യൂത്ത് ഇന്ത്യയെ സെമിയിലേക്ക് പ്രവേശിപ്പിച്ചു. ഹസ്സന്‍ തന്നെയാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചും. ഐ.ബി ടെക് പ്രതിനിധി നാസര്‍ മൂച്ചിക്കാടന്‍ അവാര്‍ഡ് സമ്മാനിച്ചു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് റെയിന്‍ബോ എഫ്‌സിയാണ് ഗ്രൂപ്പ് ബി യില്‍ നിന്ന് സെമിയിലെത്തി മറ്റൊരു ടീം.

ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഇ പി ബാബു മുഖ്യാതിഥിയായി പങ്കെടുത്തു. സത്താര്‍ താമരത്ത്, ഷംസു പെരുമ്പട്ട, കുഞ്ഞി മുഹമ്മദ് സബിയ ഏരിയ കെഎംസിസി, അമീര്‍ ഫാരിസ്, മിസ്‌വര്‍ ജീസാന്‍ ഗാരര, ബാബു മഞ്ചേരി, ജുനൈസ് വാഴക്കാട് റിഫ, സൈദുദ്ദീന്‍ ഫോര്‍ക്ക വൈസ് പ്രസിഡണ്ട്, ബഷീര്‍ പൊന്മള, സലാം ബത്തേരി, ഹക്കീം ഷൊര്‍ണ്ണൂര്‍, കുഞ്ഞി സഫമക്ക, ഗഫൂര്‍ കൊണ്ണാക്കാട്ടില്‍, ജംഷി ചുളളിയോട്, ഇസ്ഹാബ് ഫാല്‍ക്കണ്‍ ട്രാവല്‍സ്, ശബാബ് പടിയൂര്‍, നൗഷാദ്, സലീം തിരൂര്‍, കുഞ്ഞിപ്പ തവനൂര്‍, ലത്തീഫ് ഉടുംബുത്തല, മുസ്തഫ മമ്പാട് റിഫ ഓര്‍ഗനൈസിങ് സെക്രട്ടറി, കരീം പയ്യനാട് റിഫ ട്രഷറര്‍, അബ്ദുള്‍ ഖാദര്‍ കാരന്തൂര്‍, മുനീര്‍ പട്ടാമ്പി, നാസര്‍ തിരുവമ്പാടി, ഷംസു നീര്‍വേലി, ഷമീര്‍ മാനു, ബഷീര്‍ വല്ലാഞ്ചിറ, ബഷീര്‍ ചുളളിക്കോട്, ലത്തീഫ് കൂളിക്കല്‍, സാദിഖ് പുറക്കാട്ടിരി, സിദ്ദീഖ് വിളയൂര്‍, ഫിറോസ് കോടിയില്‍, നാസര്‍ ചാലക്കര, റിയാദ് വനിതാ കെഎംസിസി ഭാരവാഹികളായ ജസീല മൂസ്സ, സാറാ നിസാര്‍, സബിത മുഹമ്മദലി എന്നിവര്‍ വിവിധ മത്സരങ്ങളിലെ കളിക്കാരുമായി പരിചയപ്പെട്ടു. അടുത്ത വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനലില്‍ റോയല്‍ ട്രാവല്‍സ് അസീസിയ സോക്കര്‍ യൂത്ത് ഇന്ത്യ സോക്കറിനെയും, ബ്ലാക്ക് ആന്‍ഡ് വൈറ്റ് റെയിന്‍ബോ എഫ്‌സി റിയല്‍ കേരള എഫ്‌സിയെയുംനേരിടും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






