Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

ഒ.ഐ.സി.സി സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യം: ടി. എന്‍. പ്രതാപന്‍

റിയാദ്: ഭവന പദ്ധതികള്‍ ഉള്‍പ്പടെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മേഖലയിലെ സക്രിയ സാന്നിദ്ധ്യമായി മാറിയിട്ടുണ്ടെന്നു ടി എന്‍ പ്രതാപന്‍ എം പി. മലപ്പുറം ജില്ലാ കമ്മറ്റിയുടെ കൗണ്‍സില്‍ മീറ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഹൃസ്വ സന്ദര്‍ശനത്തിന് സൗദിയിലെത്തിയ ഒ.ഐ.സി.സി സ്ഥാപക നേതാവും മലപ്പുറം ഡി സി സി ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്‌റഫ് പൊന്നാനിയെ ജില്ലാ കമ്മറ്റി ചടങ്ങില്‍ ആദരിച്ചു. രണ്ട് പതിറ്റാണ്ടിലേറെ റിയാദിലെ കലാ രംഗത്തെ സജീവ സാന്നിധ്യവും ജില്ലാ ഭാരവാഹിയുമായിരുന്ന സക്കീര്‍ മണ്ണാര്‍മലക്ക് യാത്രയയപ്പും നല്‍കി. ജില്ലയിലെ നിര്‍ധന കുടുംബത്തിനുളള വീട് നിര്‍മ്മാണ ഫണ്ടിലേക്ക് അമ്പതിനായിരം രൂപ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ വഹീദ് വാഴക്കാട് ഡി സി സി ജനറല്‍ സെക്രട്ടറിക്ക് കൈമാറി. സൗദി അറേബ്യയുടെയും പ്രവാസി ജീവിതങ്ങളുടെയും കഥ പറയുന്ന ഇരുപത്തിയഞ്ച് പുസ്തകങ്ങള്‍ ജില്ലാ ജനറല്‍ സെക്രട്ടറി അമീര്‍ പട്ടണത്ത് എം.പി ക്ക് ഉപഹാരമായി സമ്മാനിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് സക്കീര്‍ ദാനത്ത് അധ്യക്ഷത വഹിച്ചു. ഷാജി നിലമ്പൂര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഗ്ലോബല്‍ കമ്മറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടും പാടം, സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് സലിം കളക്കര, സജി കായംകുളം, ജംഷാദ് തുവ്വൂര്‍, അന്‍വര്‍ എടവണ്ണപ്പാറ, ഗിരീഷ് കുമാര്‍, മഹേഷ് പെരിന്തല്‍മണ്ണ, സൈനുദ്ധീന്‍ വെട്ടത്തൂര്‍, ഷറഫു ചിറ്റന്‍, അര്‍ഷദ്, എന്നിവര്‍ ആശംസ നേര്‍ന്നു. റിയാസ് വണ്ടൂര്‍ സ്വാഗതവും ഷബീര്‍ മങ്കട നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top