Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

വര്‍ണാഭമായ പരിപാടികളോടെ എറണാകുളം കൂട്ടായ്മ ഓണാഘോഷം

റിയാദ്: എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ (എടപ്പ) വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ‘എടപ്പ ഓണം പോന്നോണം’ എന്ന പേരില്‍ മുര്‍സലാത്ത് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു പരാപാടി. ജസീര്‍ കോതമംഗലം, രഞ്ജു കൊച്ചി, മുഹമ്മദ് ഉവൈസ് എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം, നിറപറ, ഊഞ്ഞാല്‍, വഞ്ചി, തെയ്യം, കഥകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയ കലാ രൂപങ്ങള്‍ അരങ്ങേറി. ജൂബി ലൂക്കോസിന്റെ നേതൃത്വത്തില്‍ അതിഥികള്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി. കള്‍ച്ചറല്‍ കണ്‍വീനര്‍ സലാം പെരുമ്പാവൂര്‍ വിവിധ കലാ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. എടപ്പ വുമണ്‍സ് കളക്റ്റീവിന്റെ താലപ്പൊലി, ബീറ്റ്‌സ് ഓഫ് റിയാദ് ടീമിന്റെ ശിങ്കാരി മേളം എന്നിവയുടെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്തും നടന്നു.

സാംസ്‌കാരിക സമ്മേളനത്തിഫ പ്രോഗ്രാം കണ്‍വീനര്‍ ഗോപകുമാര്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സംഗീത അനൂപ് ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍ (റിയാദ് മീഡിയ ഫോറം), സെയ്ഫ് കായംകുളം (ഫോര്‍ക്ക), എടപ്പ ട്രഷറര്‍ ഡൊമിനിക് സാവിയോ, വൈസ് പ്രസിഡന്റുമാരായ ജിബിന്‍ സമദ് കൊച്ചി, ലാലു വര്‍ക്കി, ജോയിന്റ് സെക്രെട്ടറി അഡ്വ. അജിത്ഖാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൗഷാദ് ആലുവ,

അഡ്‌വൈസറി അംഗങ്ങളായ ഷുക്കൂര്‍ ആലുവ, എം സാലി ആലുവ, കോര്‍ഡിനേറ്റര്‍ അംജദ് അലി, എടപ്പ വുമണ്‍സ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിന്‍, സെക്രട്ടറി സൗമ്യ തോമസ്, ട്രഷറര്‍ അമൃത മേലേമഠം, പ്രോഗ്രാം കണ്‍വീനര്‍ നൗറീന്‍ ഹിലാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സ്‌പോണ്‍സര്‍മാരായ റ്റിസിഇ ഇലക്ട്രോണിക്‌സ്, കോള്‍മൊ വെന്‍ഞ്ചുര്‍സ്, അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എന്നിവരുടെ പ്രതിനിധികള്‍ക്കു ഉപഹാരം സമ്മാനിച്ചു. പ്രോഗ്രാം സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അജ്‌നാസ് ബാവുവിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവിധ തരം ഫണ്‍ ഗെയ്മ്‌സുകള്‍ നടത്തി. എടപ്പ വനിത വേദി അവതരിപ്പിച്ച തിരുവാതിര പ്രേക്ഷകര്‍ക്ക് ഹൃദ്യമായ ഗൃഹാതുരുത്വം നല്‍കി. മുഹമ്മദ് സഹല്‍, നസ്രിയ ജിബിന്‍, നൗറിന്‍ ഹിലാല്‍, സൗമ്യ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ എടപ്പ ടീം സംയുക്തമായി അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്, ജോയ്‌സ് പോളിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച വഞ്ചിപ്പാട്ട്, കുട്ടികളുടെ വിവിധ ഡാന്‍സുകള്‍ തുടങ്ങിയവ സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ജോയിന്റ് ട്രെഷറര്‍ അമീര്‍ കാക്കനാട് നന്ദിയും നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top