
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ ‘എടപ്പ ഫാമിലി ടൂര്‍-2025’ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അമ്പതിലധികം പേര്‍ പങ്കെടുത്തു. ഖസബ് ഉപ്പു പാടം, ശഖ്‌റ ഡസേര്‍ട്ട്, തര്‍മിദ ഒയാസിസ് ഫോര്‍ട്ട്, മറാത് ഹില്‍ പാര്‍ക്ക് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

കോര്‍ഡിനേറ്റര്‍ സഹല്‍ പെരുമ്പാവൂരിന്റെ നേതൃത്വത്തിലായിരുന്ന ഏകദിന വിനോദ യാത്ര. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വിവരണങ്ങളും, ക്വിസ് മത്സരവും വിവിധ കലാ പരിപാടികളും ഒരുക്കിയായിരുന്നു യാത്ര.
ഭാരവാഹികളായ കരീം കാനാമ്പുറം, സുഭാഷ് അമ്പാട്ട്, അമീര്‍ കാക്കനാട്, മുഹമ്മദ് ഉവൈസ്, ജസീര്‍ കോതമംഗലം, നിഷാദ് ചെറുവട്ടൂര്‍, ഷുക്കൂര്‍ ആലുവ, ഗോപകുമാര്‍ പിറവം, നസ്രിയ ജിബിന്‍, സൗമ്യ സക്കറിയ, അമൃത മേലെമഠം, നൗറീന്‍ ഷാ, സഫ്‌ന അമീര്‍, കാര്‍ത്തിക സനീഷ്, സ്വപ്‌ന ഷുക്കൂര്‍, ലിയ ഷജീര്‍, സുജ ഗോപകുമാര്‍, എക്‌സിക്യൂറ്റീവ് അംഗങ്ങളായ ജൂബി ലൂക്കോസ്, സനീഷ്, കുഞ്ഞുമുഹമ്മദ്, സക്കീര്‍, ഷജീര്‍, സാജു ദേവസ്സി, ജോജോ, നബീല്‍, ഹിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






