Sauditimesonline

3 oicc
ഇനി 'യഥാര്‍ത്ഥ ഇരട്ടച്ചങ്കന്റെ' ഭരണം; ആവേശമായി റിയാദ് ഒഐസിസി

പൊന്നാനി പൈതൃകം പുനരാവിഷ്‌കരിയ്ക്കാനൊരുങ്ങി ‘അഹ്‌ലന്‍ പൊന്നാനി’ റിയാദില്‍

റിയാദ്: പൊന്നാനി കള്‍ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് ചാപ്റ്റര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളോടെ പൊന്നാനിയുടെ പൈതൃകം അടയാളപ്പെടുത്തുന്ന ‘അഹ്‌ലന്‍ പൊന്നാനി’ എന്ന പേരിലാണ് പരിപാടി. ഡിസംബര്‍ 19ന് ഉമ്മുല്‍ ഹമാം ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ പരിപാടി അരങ്ങേറും.

വൈകീട്ട് 7ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പിന്നണി ഗായകനും മ്യൂസിക് ആര്‍ട്ടിസ്റ്റുമായ മണികണ്ഠന്‍ പെരുമ്പടപ്പ്, ഖവാലി ഗായകന്‍ ജാഫര്‍ ആഷിക് എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. കുട്ടികള്‍ക്ക് ക്ലേ മോഡലിംഗ്, വനിതകള്‍ക്ക് പായസ മത്സരം, കുട്ടികളുടെ കുരുന്നോത്സവം എന്നിവ നാലു മുതല്‍ നടക്കും. മ്യൂസിക് ഷോ, ബിസിനെസ്സ് രംഗത്ത് പ്രഗല്‍ഭരായ 30 വര്‍ഷം പൂര്‍ത്തിയാക്കിയ പൊന്നാനിക്കാരായ പ്രവാസികളെ ആദരിക്കും. പൊന്നാനിയുടെ കലയും സംസ്‌കാരാവും പൈതൃകവും അടുത്തറിയാന്‍ ‘അഹ്‌ലന്‍ പൊന്നാനി’ അവസരം ഒരുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍, ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ്, ട്രഷറര്‍ ഷമീര്‍ മേഘ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഷാ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആഷിഫ് മുഹമ്മദ് പ്രോഗ്രാം പബ്ലിസിറ്റി ചെയര്‍മാന്‍ ലബീബ് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top