
റിയാദ്: ഒരാഴ്ചക്കിടെ സൗദിയിലെ വിമാനത്താവളങ്ങളില്‍ അഞ്ചു ലക്ഷം യാത്രക്കാരെ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം. കൊവിഡ് 19 മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 468 പേരെ ഐസൊലേഷന്‍ മുറികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കൊവിഡ് വൈറസ് പടരുന്നതിനെതിരെ ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിട്ടുളളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2,032 പേരെ വീടുകളില്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയില്‍ ഇതുവരെ 20 കൊവിഡ് വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്.
അതിനിടെ രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ജി സി സി രാജ്യങ്ങളിലുളള സൗദി പൗരന്മാര്‍ക്ക് മൂന്നു ദിവസം സമയം അനുവദിച്ചു. റോഡ് മാര്‍ഗവും വ്യോമ മാര്‍ഗവും മടങ്ങാനാണ് അവസരം ഒരുക്കിയിട്ടുളളത്. ഇതിനായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. ദുബായ് വിമാനത്താവളത്തില്‍ നിന്ന് രാജ്യത്തേക്ക് മടങ്ങാമെന്ന് സൗദിയിലെ യുഎഇ എംബസിയും അറിയിച്ചു. യുഎഇയുടെ അല്‍ഗ്വീഫത്ത് അതിര്‍ത്തിക്കടുത്തുള്ള സൗദി അറേബ്യയിലെ അല്‍ബത്ഹ അതിര്‍ത്തി വഴിയും സ്വദേശികള്‍ക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കും.
വൈറസ് സാന്നിധ്യം പരമാവധി ഒഴിവാക്കുന്നതിനാണ് സൗദി അറേബ്യ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് നഗരത്തിലാണ് പതിനൊന്ന് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതിനെതുടര്‍ന്നാണ് ഖത്തീഫിലേക്കുളള റോഡു ഗതാഗതം നിയന്ത്രിച്ചതെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






