Sauditimesonline

5-2 city flower
കരുതലിന്റെ തൂവെള്ളപ്പൂക്കള്‍; സ്‌നേഹാദരങ്ങളില്‍ വിരിഞ്ഞ് സിറ്റി ഫ്‌ളവര്‍

റിയാദ് അടുക്കളക്കൂട്ടത്തിനു പുതിയ സാരഥികള്‍

റിയാദ്: കുടുംബിനികളുടെ കൂട്ടായ്മയായ അടുക്കളക്കൂട്ടം റിയാദ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. അടുക്കളക്കൂട്ടം നടത്തിയ മെഗാ ഷോ ദസ്‌ലിംഗ് ധമാക 2020 ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി എക്‌സിറ്റ് 18 ലെ അല്‍ മാഹാ വിശ്രമ കേന്ദ്രത്തില്‍ കേക്ക് മുറിച്ചു ആഘോഷവും സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു. ഷെര്‍മിന റിയാസ് (പസിഡന്റ്), ബബിത അജിത് (വൈസ് പ്രസിഡന്റ്), സിന്ധു ഷാജി (ജനറല്‍ സെക്രട്ടറി), മുംതാസ് നസീര്‍ (ജോയിന്റ് സെക്രട്ടറി), ഷെമി ജലീല്‍ (ട്രഷറര്‍), ഹസീന സിയാദ് (ജോയിന്റ് ട്രെഷറര്‍), സിനി ശറഫുദ്ദീന്‍ (മീഡിയ കണ്‍വീനര്‍), സുമയ്യ ഷമീര്‍ , ഹഫ്‌സ മനാഫ് (ചാരിറ്റി കണ്‍വീനര്‍), മിന്‍സിയ സുലൈമാന്‍, ലീന ജാനിഷ്, നജ്‌ല ഫഹദ് (ആര്‍ട്‌സ്), ഹസീന കബീര്‍, സാബിറ മുസ്തഫ (സ്‌പോര്‍ട്‌സ്), തസ്‌നിം റിയാസ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍. ഒരു വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖയും ഭരണ സമിതി അംഗീകരിച്ചു. വിവിധ കലാപരിപാടികള്‍, അംഗങ്ങള്‍ നയിച്ച ഗാനങ്ങള്‍, കുട്ടികളുടെ നൃത്തങ്ങള്‍ എന്നിവയും അരങ്ങേറി. സാജിദ ഷക്കീര്‍ സ്വാഗതവും തബലിയ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top