Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

സാബിന്‍ ഫുട്‌ബോള്‍ ക്ലബ്ബ് വിജയാഘോഷം

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം (സിഫ്) ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എ ഡിവിഷന്‍ വിജയികളായ ശറഫിയ്യ ട്രേഡിങ് സാബിന്‍ എഫ്.സി ടീം അംഗങ്ങളും കുടുംബങ്ങളും വിജയാഘോഷം സംഘടിപ്പിച്ചു. സാഫിറോ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മുഹമ്മദ് അസ്‌ലമിന്‍െ നേതൃത്വത്തില്‍ ക്ലബ്ബ് അംഗങ്ങളുടെ ഗാനമേളയും അരങ്ങേറി. സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. ടീം മാനേജര്‍ അനീസ് പൂങ്ങോട്, ചീഫ് കോച്ച് പി. ആര്‍ ശഹീര്‍, അസിസ്റ്റന്റ് കോച്ച്സക്കീര്‍ കൊടക്കാട്, നാസിഫ് നീലാംബ്ര, അമാനുള്ള, ശംസുദ്ദീന്‍ നീലാംബ്ര, ടീം ക്യാപ്റ്റന്‍ തൗഫീഖ്, ഐ. എസ്. അല്‍ താരം സക്കീര്‍ മാനുപ്പ, സന്തോഷ് ട്രോഫി താരം അഫ്ദല്‍ മുത്തു, മികച്ച ഗോള്‍കീപ്പര്‍ക്കുള്ള അവര്‍ഡ് നേടിയ ശറഫുദ്ദീന്‍ പള്ളിപറമ്പന്‍, ടൈറ്റാനിയം താരം സമാനത്ത് നസ്‌റിന്‍ കൊച്ചു, ന്യൂകാസില്‍ എഫ്.സി പ്രസിഡന്റ് യു.പി ഇസ്ഹാഖ്, സി. കെ ശിബിലി തുടങ്ങിയവര്‍ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.വി സഫീര്‍ കൊട്ടപ്പുറം സ്വാഗതവും ഫഹദ് നീലാംമ്പ്ര നന്ദിയും പറഞ്ഞു. അബ്്ദുല്‍ ഖാദര്‍ ഖിറാഅത്ത് നടത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top