Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'

ഹസ്തദാനവും കൂടിക്കാഴ്ചകളും ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി

റിയാദ്: ഹസ്തദാനവും കൂടിക്കാഴ്ചകളും ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ സമൂഹം കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഹസ്തദാനം വഴി വളരെ വേഗം ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് വൈറസ് ബാധ പടരും. അന്‍പത് ആളുകളില്‍ കൂടുതല്‍ ഒത്തുചേരുന്ന യോഗങ്ങളും ആഘോഷങ്ങളും സമ്മേളനങ്ങളും ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സൗദിയില്‍ 2500 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു. കൊറോണ ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെന്നു കരുതുന്ന 800 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രോഗ ബാധ സംശയിക്കുന്ന 3500 പേരുടെ പരിശോധന പൂര്‍ത്തിയാക്കി. ഇതുവരെ 45 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു.
അതിനിടെ ജി സി സി രാഷ്ട്രങ്ങളില്‍ നിന്നു സൗദിയിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന സ്വദേശി പൗരന്‍മാര്‍ക്ക് ആവശ്യമായ സൗകര്യം സമയബന്ധിതമായി ചെയ്തുകൊടുക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top