Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

സെയില്‍സില്‍ ഡീല്‍ ഉറപ്പിക്കാന്‍ ‘വിന്‍ പ്ലാന്‍’; കെ.ഇ.എഫ് ശില്പശാല

ദമ്മാം: കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്) ദമ്മാം ചാപ്റ്റര്‍ സെയില്‍സ് മാസ്റ്ററി പരിശീലന പരിപാടി സംഘടിപ്പിച്ചു. അല്‍ ഖോബാര്‍ ഗോള്‍ഡന്‍ ടൂലിപ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ എഴുപതിലധികം എഞ്ചിനീയര്‍മാരും സെയില്‍സ് എക്‌സിക്യൂട്ടീവ്‌സും പങ്കെടുത്തു. കെഇഎഫ് പ്രസിഡന്റ് അഫ്താബ് റഹ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സെയില്‍സ് രംഗത്തെ ബജറ്റ് പരിമിതികള്‍ എങ്ങനെ പ്രായോഗികമായി മറികടക്കാം എന്ന വിഷയം അദ്ദേഹം പങ്കുവച്ചു.

സെയില്‍സ് മാസ്റ്ററി വര്‍ക്ക്‌ഷോപ്പിന് അന്‍സാര്‍ മുഹമ്മദ് നേതൃത്വം നല്‍കി. സങ്കീര്‍ണ്ണമായ സെയില്‍സ് ആശയങ്ങള്‍ ലളിതമായി അദ്ദേഹം വിശദീകരിച്ചു. പാനല്‍ ചര്‍ച്ചയില്‍ നവാസ് അബ്ദുല്‍ ഖാദര്‍, ഹഖീഖ് അല്‍ മുബാറക്, അഹമ്മദ് സഫീര്‍ എന്നിവര്‍ പങ്കെടുത്തു. വിജയകരമായ സെയില്‍സ് അനുഭവങ്ങള്‍ അവര്‍ പങ്കുവച്ചു. ഉപഭോക്താക്കളുമായി വിശ്വാസബന്ധം സ്ഥാപിക്കുക, ഫലപ്രദമായ ആശയവിനിമയം സാധ്യമാക്കുക, ആവശ്യങ്ങളും അഭിപ്രായങ്ങളും കൃത്യമായി കേള്‍ക്കുക, തുടര്‍ച്ചയായി അന്വേഷണം നടത്തുക എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. സെയില്‍സില്‍ ഡീല്‍ ഉറപ്പിക്കുന്നതിനുളള ‘വിന്‍ പ്ലാന്‍ മോഡലും മത്സര വിശകലനവും’ അഹമ്മദ് സഫീര്‍ വിശദീകരിച്ചു.

പരിപാടിയുടെ ഭാഗമായി റോസ് വിമോണ്‍രാറ്റ് നയിച്ച മാനസികാരോഗ്യ ബോധവത്കരണവും നടന്നു. തൊഴില്‍മേഖലയിലെ സമ്മര്‍ദങ്ങള്‍ സമതുലിതമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത അവര്‍ വിശദീകരിച്ചു. പെരുമാറ്റ രീതി വിശകലനം ചെയ്യുന്ന ‘സബൈ’ എന്ന ആശയം അവതരിപ്പിച്ച് ശാന്തവും സമതുലിതവുമായ സമീപനത്തിന്റെ പ്രാധാന്യം അവര്‍ വിശദീകരിച്ചു. കെഇഎഫ് ലേണിംഗ് ആന്‍ഡ് ഡവലപ്‌മെന്റ് അംഗങ്ങളായ റിയാസ് സൈനുലാബിദ്ദീന്‍, ഫഹീം മൂസ, മുഹമ്മദ് ഷഫീഖ്, അജ്മല്‍ റോഷന്‍, കാമില്‍ ഹാരിസ്, അഫ്താബ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. റയ്യാന്‍ മൂസ അവതാരകനായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top