Sauditimesonline

RUKSANA TAHIYA
സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം

എസ്‌ഐആര്‍ ഹെല്‍പ് ഡസ്‌ക് ജനു. 23ന് റിയാദില്‍

റിയാദ്: വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി കരട് പട്ടികയില്‍ ഉള്‍പ്പെടാത്ത പ്രവാസി വോട്ടര്‍മാരുടെ പേരു ചേര്‍ക്കാന്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ ഹെല്‍പ് ഡസ്‌ക് ജനുവരി 23ന് നടക്കും. ബത്ഹ കെഎംസിസി ഓഫീസില്‍ രാവിലെ ഒന്‍പത് മുതല്‍ പരിശീലനം നേടിയ വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം സജ്ജീകരിച്ച ഹെല്‍പ് ഡസ്‌കില്‍ സേവനം ലഭ്യമാക്കും.

കരട് പട്ടിക പ്രസിദ്ധീകരിച്ചതില്‍ പല പ്രവാസികളിടെയും വോട്ട് നഷ്ട്ടപ്പെട്ട സാഹചര്യമുണ്ട്. പ്രവാസികള്‍ ഫോറം 6-എ യിലാണ് അപേക്ഷ നല്‍കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ നല്‍കുവാനുള്ള സഹായമാണ് ഹെല്പ് ഡസ്‌കിന്റെ ഭാഗമായി നല്‍കുക. പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ, ഇഖാമ കോപ്പി, നാഷണല്‍ അഡ്രസ് തുടങ്ങി ആവശ്യമായ രേഖകളുമായി പേര് ചേര്‍ക്കുവാന്‍ എത്തിച്ചേരണം. മലയാളി സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചാണ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഇത്തരത്തില്‍ ഹെല്‍പ്പ് ഡസ്‌ക് ഒരുക്കുന്നതെന്ന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയും ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങരയും അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top