Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

കറന്‍സി സ്വീകരിക്കുന്നതു നിര്‍ത്തുന്നു: സാമ

റിയാദ്: കൊവിഡ് 19 വൈറസ് ബാധക്കെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സമ) വിദേശ ശാഖകളില്‍ നിന്നുള്ള കറന്‍സി സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനുമായി ഏകോപനം നടത്തിയാണ് നടപടി. രോഗങ്ങള്‍, വൈറസുകള്‍ എന്നിവ പടരുന്ന സാഹചര്യങ്ങളില്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര ബാങ്കുകള്‍ സാധാരണ പിന്തുടരുന്ന നടപടിമാത്രമാണിത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കറന്‍സി കൈകാര്യം ചെയ്യുന്നതിനും പണമിടപാടിനും രാജ്യത്തിനകത്തും പുറത്തുമുളള ഏജന്‍സികളുമായി ഏകോപനം നടത്തുമെന്നും സമ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top