നൗഫല്‍ പാലക്കാടന്‍

റിയാദ്: വിദേശ യാത്ര കഴിഞ്ഞ് സൗദി അറേബ്യയിലെത്തുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും 14 ദിവസം നിയമാനുസൃത അവധി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം. പൊതു, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും വേതനത്തോടെ മെഡിക്കല്‍ അവധി നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി ഇവര്‍ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടണം. അവധി ആവശ്യമുളളവര്‍ അപേക്ഷ സമിര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ മാതൃക ഉള്‍പ്പടെയാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം ട്വീറ്റ് ചെയ്തത്. കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന ശക്തമായ നടപടിയുടെ ഭാഗമായാണ് ജീവനക്കാര്‍ക്ക് അവധി നല്‍കി വീടുകളില്‍ സുരക്ഷിതരായി കഴിയാന്‍ നിര്‍ദേശിച്ചിട്ടുളളത്. രാജ്യത്തെ പല പ്രമുഖ കമ്പനികളും അടുത്ത ദിവസങ്ങളില്‍ വിദേശങ്ങളില്‍ നിന്നെത്തിയവര്‍ക്ക് 14 ദിവസം അവധി നല്‍കിയിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






