
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന് (ജിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഈദ്, ഈസ്റ്റര്‍, വിഷു ആഘോഷിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ സംഗമ വേദിയില്‍ വിവിധ മത, സാംസ്കാരിക ആഘോഷങ്ങള്‍ ഐക്യത്തിന്റെ പ്രതീകമായി. വിനോദ സഞ്ചാരത്തിനിടെ കേരളത്തില്‍ നിന്നുള്ള അധ്യാപകരുടെ ദാരുണാന്ത്യത്തിലും ജിഎംഎഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മജീദ് ചിങ്ങോലിയുടെ പിതാവിന്റെ നിര്യാണത്തിലും യോഗം അനുസ്മരിച്ചു

റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അധ്യക്ഷത വഹിച്ചു. അല്‍ഷിഫ മെഡിക്കല്‍ സെന്ററിലെ ഡോ. ഇദ്രീസ് മുഖ്യാതിഥിയായിരുന്നു. ജിഎംഎഫ് ചെയര്മാന് റാഫി പാങ്ങോട്, രക്ഷാധികാരികളായ ഡോ. ജയചന്ദ്രന്, ആജോസഫ് അതിരങ്കല്‍, ശിഹാബ് കൊട്ടുകാട്, സലിം കളക്കര, അബ്ദുല്‍ അസീസ് പവിത്ര, ഇസ്മായില്‍ മംഗലാപുരം, ഹരികൃഷ്ണന് കണ്ണൂര്‍, സനില്‍കുമാര്‍ ഹരിപ്പാട്, ഖമര്‍ബാനു വലിയകത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സംരംഭകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. ഇദ്രീസിന് ‘ബിസിനസ് എക്സലന്‍സ്’ പുരസ്കാരം സമ്മാനിച്ചു. മലയാളി സമൂഹത്തോടുള്ള അടുപ്പവും കേരളത്തോടുള്ള സ്നേഹവും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പങ്കുവെച്ചു.
അവതാരക ഹിബ അബ്ദുല്‍സലാം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ബിന്ദു ടീച്ചര്‍, കുഞ്ഞുമുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ മോഹിനിയാട്ടം, നാടോടി നൃത്തം, തിരുവാതിര, സംഘനൃത്തം, സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, ഗാനമേള എന്നിവ അരങ്ങേറി.

ജയന് കൊടുങ്ങല്ലൂര്‍, അഡ്വ. അജിത് കുമാര്‍, സുബൈര്‍ കുമ്മിള്‍, ടോംസി മാത്യു, സജീര്‍ പെരുംകുളം, അഫ്സല് കണ്ണൂര്‍, ഇജാസ്, തോമസ് ചിറീസ്, ഷാജഹാന് പാണ്ട, മുന്ന അയ്യൂബ്, നസീര്‍ കുന്നില്‍, നിഷാദ് കൂട്ടിക്കല്‍, ഷാനവാസ്, അബ്ദുല്‍സലാം പാലക്കാട്, ഷാനവാസ് വെമ്പിളി, സബീര്‍ കുളമുട്ടം, നൗഫല്‍ കോട്ടയം, സുഹറ ബീവി, റൂബി ടോം, റിയാസ് പാലക്കാട്, നൗഫല്‍ വടകര, റഷീദ് ചിലങ്ക, സുധീര്‍ വള്ളക്കടവ്, റഹ്മാന് മുനമ്പത്ത്, ബീന സുബൈര്‍, സുഹാന സജീര്‍, സജീര്‍ ചിതറ, മുഹമ്മദ് വാസിം, ഫെമിന വാസി, സലിം കൊല്ലം, സൈഫ് കായംകുളം, വഹാബ് മജിലിസ്, ഉദയന്‍ ഓച്ചിറ എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






