Sauditimesonline

7 prediction gift
ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം

അജിത് ഡോവല്‍ സൗദിയില്‍; ഊര്‍ജ്ജ, വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

റിയാദ്: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ഇന്നലെ റിയാദിലെത്തിയ അദ്ദേഹം സൗദി ഭരണ തലത്തിലെ ഉന്നതരുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി.

ജിദ്ദ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, സൗദി വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി മിനിസ്റ്റര്‍ ഡോ. സൗദ് അല്‍സാത്തി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സൗദി ഊര്‍ജ്ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍, വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസൈദ് അല്‍ഐബാന്‍ എന്നിവരുമായി അജിത് ഡോവല്‍ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചും, നിലവിലെ പ്രാദേശിക സ്ഥിതിഗതികളെക്കുറിച്ചും ആശയവിനിമയം നടത്തി. ഉഭയകക്ഷി താല്‍പ്പര്യമുള്ള മറ്റ് സുപ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. സൗദിയുമായുള്ള തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നയതന്ത്രനീക്കങ്ങളുടെ ഭാഗമാണ് അജിത് ഡോവലിന്റെ സന്ദര്‍ശനം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top