Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ ‘മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍’

റിയാദ്: സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിന്റെ ‘മരുഭൂമിയലെ നേര്‍ക്കാഴ്ചകള്‍’ കവര്‍ പേജ് പ്രകാശനം ചെയ്തു. സുഹൃത്തുക്കള്‍ സാമൂഹിക മാധ്യമങ്ങളിലാണ് കവര്‍ പേജ് പ്രകാശനം ചെയ്തത്. രണ്ടു പതിറ്റാണ്ടിലേറെയായി സാമൂഹിക, സാസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ സജീവമായ സിദ്ദീഖ് തുവ്വൂര്‍ നേരില്‍ കണ്ടതും അനുഭവിച്ചതും ഇടപെട്ടതുമായ മരുഭൂ ജീവിതങ്ങളുടെ അനുഭവ സാക്ഷ്യമാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്.

മരുഭൂമിയില്‍ കുടുങ്ങിയ മനുഷ്യ ജീവിതങ്ങളുടെ നരക യാതനകളും അവരെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന സാഹസിക അനുഭവങ്ങളും ഉള്‍ക്കൊളളുന്ന യാഥാര്‍ത്ഥ്യങ്ങളാണ് സിദ്ദീഖ് തുവ്വൂരിന്റെ രചന. ഡസ്റ്റിനി പബഌക്കേഷന്‍സ് ആണ് പ്രസിദ്ധീകരിക്കുന്ന രചന ഉടന്‍ വിപണിയിലെത്തും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top