Sauditimesonline

GMF REPRESENTATION TO CM
മരുഭൂമിയിലെ വിയര്‍പ്പുകണങ്ങള്‍ക്ക് നാട്ടിലെങ്കിലും സാന്ത്വനമേകൂ; മുഖ്യമന്ത്രിക്ക് മുന്നില്‍ കണ്ണീര്‍ക്കടലായി ജിഎംഎഫ് നിവേദനം

നഴ്‌സിംഗ് സേവനങ്ങള്‍ക്ക് ആദരവ്; കേളി ‘ജ്വാല’ അവാര്‍ഡ്

റിയാദ്: അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് റിയാദിലെ നഴ്‌സുമാരെ ആദരിക്കാന്‍ കേളി കുടുംബവേദി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വനിതാ ദിനത്തോടനുബന്ധിച്ച് മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയ ‘ജ്വാല’ അവാര്‍ഡ് ഇത്തവണ നഴ്‌സിംഗ് മേഖലയ്ക്ക് സമ്മാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

മെയ് 15ന് നടക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും സ്ത്രീ സംരംഭകരുടെ സ്റ്റാളുകളും ഒരുക്കും. സംഘാടക സമിതി യോഗം കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ശ്രീഷ സുകേഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഷഹീബ വികെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സജീന വി.എസ് (ചെയര്‍പേഴ്‌സണ്‍), ദീപ രാജന്‍ (കണ്‍വീനര്‍). അനിത ലീലാമണി, ലക്ഷ്മി സുനില്‍ (വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍), സോവിന എന്‍.കെ, രജീഷ നിസാം (ജോയിന്റ് കണ്‍വീനര്‍മാര്‍). സബ് കമ്മറ്റി കണ്‍വീനര്‍മാരായി ഗീതാ ജയരാജ് (സാമ്പത്തികം), പ്രിയ വിനോദ് (പ്രോഗ്രാം), നസീര്‍ മുള്ളൂര്‍ക്കര (നഴ്‌സസ് കോഓര്‍ഡിനേഷന്‍), വിജിലാ ബിജു (ചിത്രരചന), ജയകുമാര്‍ പുഴക്കല്‍ (ഭക്ഷണം), സുകേഷ് കുമാര്‍ (പബ്ലിസിറ്റി), റഫീക് പാലത്ത് (ഗതാഗതം), ഷിനി നസീര്‍ (ഫോട്ടോ പ്രദര്‍ശനം), റിയാസ് പള്ളാട്ട് (സ്‌റ്റേജ് & ഡെക്കറേഷന്‍), റഫീഖ് ചാലിയം (വോളണ്ടിയര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഷമീര്‍ കുന്നുമ്മല്‍, സുരേന്ദ്രന്‍ കൂട്ടായ്, പ്രഭാകരന്‍ കണ്ടോന്താര്‍, സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, ഷാജി റസാഖ്, ഗഫൂര്‍ ആനമങ്ങാട്, മധു ബാലുശ്ശേരി, നസീര്‍ മുള്ളൂര്‍ക്കര, സീനാ സെബിന്‍, സജീന വിഎസ്, ഗീത കെകെ, വിജില ബിജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിയ വിനോദ് സ്വാഗതവും ദീപാ രാജന്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top