
നസ്‌റുദ്ദീന്‍ വി ജെ
റിയാദ്: പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ കനക്കുന്നതിനിടെ, നിര്‍ണ്ണായക നയതന്ത്ര നീക്കങ്ങളുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും പാക്കിസ്ഥാനില്‍. സംഘര്‍ഷം ലഘൂകരിക്കുന്നതിനു നടപ്പിലാക്കാന്‍ സാധിക്കുന്ന കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിനും ഉന്നത തല ചര്‍ച്ചകള്‍ക്കാണ് പാകിസ്ഥാനിലെത്തിയത്.

25ന് ഇസ്‌ലാമാബാദില്‍ നിന്ന് മസ്‌കത്തില്‍ ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അരാഗ്ചി 26ന് മോസ്‌കോയിലേക്ക് പോകുമെന്നാണ് അറിയിച്ചിരുന്നയത്. എന്നാല്‍ അപ്രതീക്ഷിതമായി ഇസ്‌ലാമാബാദില്‍ മടങ്ങിയെത്തി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഉള്‍പ്പെടെയുള്ള ഉന്നത ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. ഹ്രസ്വ സന്ദര്‍ശനവും ചര്‍ച്ചകളും പൂര്‍ത്തിയാക്കി അബ്ബാസ് അരാഗ്ചി മോസ്‌കോയിലേക്ക് തിരിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായി പ്രത്യേക ചട്ടക്കൂട് രൂപീകരിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇറാനിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അമേരിക്കയുമായി നിലവില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെങ്കിലും, മേഖലയിലെ മറ്റ് പ്രധാന രാജ്യങ്ങളെ കൂട്ടുപിടിച്ച് സമ്മര്‍ദ്ദം ചെലുത്താനാണ് ഇറാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സഊദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി അരാഗ്ചി ടെലഫോണ്‍ സംഭാഷണം നടത്തി. ഇത് വലിയ നയതന്ത്ര നീക്കത്തിന്റെ ഭാഗമാണെന്ന കാര്യം വ്യക്തമാണ്. ഇറാന്‍ മുന്നോട്ടുവെച്ച 10 ആവശ്യങ്ങള്‍ ഉള്‍പ്പെട്ട ചട്ടക്കൂട് അമേരിക്ക അംഗീകരിച്ചിരുന്നില്ല. ഇരുകക്ഷികള്‍ക്കും യോജിക്കാന്‍ കഴിയുന്ന കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി സംഘര്‍ഷം ഒഴിവാക്കാനാണ് നയതന്ത്ര നീക്കം സജീവമായി നടക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






