Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍

സൗദിയില്‍ ‘ബിഗ് ബാങ്’ നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍

റിയാദ്: സൗദിയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ടെക് ഓഫറുകളുമായി ലുലു ബിഗ് ബാങ്. ഏപ്രില്‍ 27 മുതല്‍ മെയ് 2 വരെയാണ് ആകര്‍ഷകമായ ഓഫറുകള്‍ ലുലു പ്രഖ്യാപിച്ചത്. റിയാദ് മുറബ്ബയിലെ അവന്യുമാളില്‍ നടന്ന ചടങ്ങില്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ബിഗ് ബാങ് ഓഫറുകളുടെ ലോഗോ പ്രകാശനം ചെയ്തു.

ടെക്കികള്‍ക്കും, ലൈഫ് സ്‌റ്റൈല്‍ അപ്‌ഗ്രേഡ് ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്കും വിവിധ കാറ്റഗറികളില്‍ അവിശ്വസനീയ ഡീലുകള്‍ ഒരുക്കുകയാണ് ബിഗ് ബാങ് നോണ്‍സ്‌റ്റോപ് ഓഫറുകള്‍. മൊബൈലുകള്‍, ഗെയിംമിംഗ് കണ്‍സോളുകള്‍, ഉയര്‍ന്ന ഗുണനിലവാരമുള്ള സെര്‍ട്ടിഫൈഡ് ഇലക്ട്രോണിക്‌സ് ആക്‌സസറീസ്, ഹോം അപ്ലയന്‍സ്, ടി വി, ടാബ്ലറ്റ്, ലാപ് ടോപ്, പവര്‍ ബാങ്ക്, സ്മാര്‍ട്ട് വാച്ചുകള്‍ അടക്കമുള്ള ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ക്കൊകെ വിപണിയിലെ ഏറ്റവും ആകര്‍ഷകമായ വിലക്കിഴിവാണ് ബിഗ് ബാങ് നല്‍കുക. ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാന്‍ അതിവിപുലമായ കളക്ഷനും ഈ കാറ്റഗറികളില്‍ തയ്യാറാണ്. ലോകത്തിന്റെ രുചി വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റ് തുടരുന്നതിനിടെ ഷോപ്പിംഗ് ആഘോഷം ഇരട്ടിയാക്കുന്നതാണ് ബിഗ് ബാങ് ഓഫറുകള്‍.

ഉപഭോക്താക്കളുടെ ‘ലുലു ഓണ്‍ സെയില്‍’ ഷോപ്പിംഗ് അനുഭവം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് ടാബി, തമാറ, ഫ്‌ലെക്‌സി പോലെയുള്ള ലളിതമായ പേയ്‌മെന്റ് ഓപ്ഷനുകളും നല്‍കുന്നുണ്ട്. ഇതിന് പുറമെ പ്രത്യേക ബാങ്ക് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഓഫറുകളും ഉണ്ടായിരിക്കും. ഈ ഷോപ്പിംഗ് സീസണിലെ ഏറ്റവും വലിയ ടെക് ഓഫര്‍ പ്രമോഷനുകള്‍ക്കാണ് ലുലു തുടക്കം കുറിക്കുന്നതെന്ന് സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. ലോകനിലവാരമുള്ള ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനൊപ്പം, ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ അവിശ്വസനീയ വിലക്കിഴവില്‍ സ്വന്തമാക്കാനും ഉപഭോക്താക്കള്‍ക്ക് ലുലു അവസരമൊരുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടനീളം ബിഗ് ബാങ് നോണ്‍സ്‌റ്റോപ് ഓഫറുകള്‍ ഉണ്ടായിരിക്കും. അതിവിപുലമായ ടെക് കാറ്റഗറികളിലടക്കം, ഓരോരുത്തര്‍ക്കും ഏറ്റവും മികച്ച ഓഫര്‍ തെരഞ്ഞെടുക്കാനുള്ള മികച്ച അവസരമാണ് ഈ ആറ് ദിവസങ്ങളില്‍ ലുലു ഒരുക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top