Sauditimesonline

6 CITY FLOWER MEHANDI
ജുബൈലിന്റെ കൈകളിൽ വിരിഞ്ഞ മൈലാഞ്ചിപ്പൂക്കൾ; ഈദ് സുഗന്ധം പരത്തി സിറ്റി ഫ്ലവറിൽ ‘മെഹന്തി ഫെസ്റ്റ്'

ഹജ്ജ് അനുമതിപ്പത്രം ഇല്ല; ആറു പേരെ കസ്റ്റഡിയിലെടുത്തു

\മക്ക: ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച് ആളുകളെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച മ്യാന്‍മര്‍ സ്വദേശിയെ സുരക്ഷാ സേന പിടികൂടി. ഹജ്ജ് പെര്‍മിറ്റില്ലാത്ത ആറുപേരെ വാഹനത്തില്‍ മക്കയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഒപ്പം ഉണ്ടായിരുന്ന ആറുപേരെയും തുടര്‍നടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറി.

ഹജ്ജ് സീസണുമായി ബന്ധപ്പെട്ട് കര്‍ശനമായ നിയന്ത്രണങ്ങളാണ് സുരക്ഷാ വകുപ്പും അധികൃതരും ഒരുക്കിയിട്ടുള്ളത്. സന്ദര്‍ശക വിസയിലുള്ളവരെ മക്കയിലേക്കോ മറ്റ് പുണ്യസ്ഥലങ്ങളിലേക്കോ നിയമവിരുദ്ധമായി എത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അനുമതിയില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, മക്കയില്‍ നിയമവിരുദ്ധമായി തങ്ങുന്ന സന്ദര്‍ശക വിസക്കാര്‍ക്കും 20,000 റിയാല്‍ വരെ പിഴയും നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികളും നേരിടേണ്ടി വരും. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമായി തുടരുമെന്നും ഹജ്ജ് നിയമങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top