Sauditimesonline

7 prediction gift
ഒഐസിസി പ്രവചന മത്സരം: സാം കോട്ടയത്തിന് പുരസ്‌കാരം

യുഎഇ, ഖത്തര്‍, കുവൈത്ത് തീരങ്ങള്‍ക്കു നേരെ ആക്രമണം: അപലപിച്ച് സൗദി അറേബ്യ

ജിദ്ദ: ജിസിസി രാഷ്ട്രങ്ങളുടെ സമുദ്രപരിധി ലക്ഷ്യമിട്ടു നടത്തുന്ന വഞ്ചനാപരമായ നീങ്ങള്‍ക്കെതിരെ സൗദി മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പ്രാദേശിക സമുദ്രപരിധിയില്‍ നത്തെുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും യോസം വ്യക്തമാക്കി. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ഇന്നലെ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അയല്‍രാജ്യങ്ങള്‍ക്കെതിരായ ആക്രമണ നീക്കങ്ങളില്‍ കടുത്ത പ്രതിഷേധം അറിയിച്ചത്.

ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന നടപടികള്‍ക്കെതിരെ സഊദി അറേബ്യയുടെ പൂര്‍ണ്ണ പിന്തുണ മന്ത്രിസഭ ആവര്‍ത്തിച്ചു. അയല്‍രാജ്യങ്ങളുടെ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ അവര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം ഉണ്ടാകും.

മേഖലയില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള സഹകരണ ശ്രമങ്ങളും യോഗം വിശദമായി വിലയിരുത്തി. രാജ്യത്തെ വ്യവസായ, ഖനന മേഖലകളില്‍ ദൃശ്യമാകുന്ന സാമ്പത്തിക വളര്‍ച്ചയില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. ആരോഗ്യ രംഗം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മുന്‍ഗണനാ മേഖലകള്‍ക്കായി കൂടുതല്‍ തുക വകയിരുത്തുന്നതിനും ചെലവഴിക്കുന്നതിനും യോഗം തീരുമാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top