Sauditimesonline

air india express
വിമാനനിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

സൗദിയില്‍ ഒരു മരണം; ഇന്ന് 205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതര്‍ 767

നൗഫല്‍ പാലക്കാടന്‍

റിയാദ് : സൗദി അറേബ്യയില്‍ ഇന്ന് പുതിയ 205 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 767 ആയി ഉയര്‍ന്നു. രോഗബാധിതനായ ഒരാള്‍ ഇന്നു മരിച്ചു. ഇതുവരെ 28 പേര്‍ക്ക് രോഗം ദേദമായതായും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് രാത്രി കര്‍ഫ്യൂ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. വീട്ടിലിരിക്കണമെന്നും തെരുവുകളില്‍ കൂട്ടം കൂടി നില്‍കരുതെന്നും മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി. സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് രാത്രി 7 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കര്‍ഫ്യൂ ലംഘിക്കുന്നത് നിരീക്ഷിക്കാന്‍ സുരക്ഷ വകുപ്പുകള്‍ പട്രോളിംഗ് ശക്തമാക്കി. നിയമം ലംഘിച്ച് വാഹനവുമായി തെരുവിലിറങ്ങുന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top