
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പിലിന് യാത്രയയപ്പ് നല്‍കി. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് യാസര്‍ അലി കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ ജി. വേണുഗോപാല്‍ ആമുഖ പ്രഭാഷണം നടത്തി. ജലീല്‍ ആലപ്പുഴ, തൊമ്മിക്കുഞ്ഞ് ശ്രാമ്പിക്കല്‍ എന്നിവര്‍ ചേര്‍ന്ന് റസ്സല്‍ മഠത്തിപ്പറമ്പിലിന് ഉപഹാരം സമ്മാനിച്ചു.

ഉപദേശകസമിതി അംഗങ്ങളായ സുരേഷ് ശങ്കര്‍, ഷിബു ഉസ്മാന്‍, ബഷീര്‍ സാപ്ത്‌കോ, നിസാം കായംകുളം, നിര്‍വാഹകസമിതി അംഗങ്ങളായ സഫീറലി, ബിനു കെ. തോമസ്, നാസര്‍ പൂവ്വാര്‍, നൗഷാദ് യാക്കൂബ്, ശ്യാം വിളക്കുപ്പാറ, സിയാദ് വര്‍ക്കല, രാജീവ് സാഹിബ്, ഷിജു കോട്ടുങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റസ്സല്‍ മഠത്തിപ്പറമ്പില്‍ മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ബിനോയ് മത്തായി കൊട്ടാരക്കര സ്വാഗതവും ട്രഷറര്‍ കെ. ജെ. അബ്ദുല്‍ റഷീദ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






