Sauditimesonline

carrom
തോല്‍വിയില്‍ നിന്ന് തകര്‍പ്പന്‍ ജയം; ത്രില്ലര്‍ ക്ലൈമാക്‌സ് ഒരുക്കി കാരംസ് ടൂര്‍ണമെന്റ്

കൈക്കൂലിയും അധികാര ദുര്‍വിനിയോഗവും: സൗദിയില്‍ 131 സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍

റിയാദ്: അഴിമതി വിരുദ്ധ പോരാട്ടം ശക്തമാക്കി സൗദി അറേബ്യ. കൈക്കൂലി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ ക്രമക്കേടുകളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 131 സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റിലായി. സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ നടത്തിയ പരിശോധനകളിലാണ് നടപടി.

വിവിധ മേഖലകളില്‍ നടത്തിയ ആയിരക്കണക്കിന് പരിശോധനകളിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അഴിമതി കേസില്‍ അന്വേഷണം നേരിട്ട നൂറുകണക്കിന് ആളുകളില്‍ നിന്നാണ് പ്രധാന കുറ്റക്കാരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണല്‍ ഗാര്‍ഡ്, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പല്‍ പാര്‍പ്പിട കാര്യ മന്ത്രാലയം, സകാത്ത് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി തുടങ്ങിയ പ്രധാന മേഖലകളിലെ ജീവനക്കാരാണ് പിടിയിലായത്.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ സുതാര്യത ഉറപ്പാക്കാന്‍ ശക്തമായ നിരീക്ഷണവും നിയമനടപടികളും തുടരുമെന്ന് നസഹ വ്യക്തമാക്കി. അഴിമതിയും ക്രമക്കേടുകളും ശ്രദ്ധയില്‍പ്പെട്ടാല്‍ അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകള്‍ വഴി ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top