
റിയാദ്: സൗദി അറേബ്യയിലെ ത്വായിഫില്‍ യെമനിലെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിരോധ സേന തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് അപകടം. കൊല്ലപ്പെട്ടയാള്‍ യെമന്‍ പൗരനാണ്. പരിക്കേറ്റവരില്‍ഒരാള്‍ സ്വദേശിയും മറ്റൊരാള്‍ പാക് പൗരനുമാണ്.

ത്വായിഫിലെ ജനവാസ മേഖല ലക്ഷ്യമാക്കിയെത്തിയ ഡ്രോണ്‍ വ്യോമസേന വിജയകരമായി തടയുകയായിരുന്നു. എന്നാല്‍, ആകാശത്ത് തകര്‍ന്ന ഡ്രോണിന്റെ ഭാഗങ്ങള്‍ താഴേക്ക് പതിച്ചാണ് ആളപായവും നാശനഷ്ടവുമുണ്ടായത്. ആക്രമണത്തില്‍ പരിസരത്തുണ്ടായിരുന്ന കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






