Sauditimesonline

chippi
റിയാദില്‍ മരിച്ച നഴ്‌സ് ചിപ്പി രതീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദില്‍ മരിച്ച നഴ്‌സ് ചിപ്പി രതീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: റിയാദില്‍ നിര്യാതയായ കാസര്‍കോട് വെള്ളരിക്കുണ്ട് ബെരിക്കുളം സ്വദേശിനി ചിപ്പി രതീഷിന്റെ (35) മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.

മൂന്ന് വര്‍ഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ കരിപ്പടക്കത്ത് മധുസീത ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: രതീഷ് (സൗത്ത് ആഫ്രിക്ക). മക്കള്‍: അനുനന്ദ കെ. രതീഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥി), ദിവ്യ രതീഷ് (മൂന്നാം ക്ലാസ് വിദ്യാര്‍ഥി).

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top