Sauditimesonline

alarm
റിയാദിലും അല്‍ ഖര്‍ജിലും ജാഗ്രതാ മുന്നറിയിപ്പ് പിന്‍വലിച്ചു

ഓര്‍മകള്‍ പങ്കുവെച്ച് ജിദ്ദയില്‍ ആര്‍എസ്‌സി ‘ലെഗസി മീറ്റ്’

ജിദ്ദ: ‘ബി ഇന്‍ ബി മോര്‍’ എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്‌സി) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മുന്‍കാല നേതാക്കളുടെ സംഗമം ‘ലെഗസി മീറ്റ്’ ജിദ്ദയില്‍ സംഘടിപ്പിച്ചു. ലോകത്തിലെ 30 രാജ്യങ്ങളിലേക്ക് പടര്‍ന്നുപന്തലിച്ച ആര്‍എസ്‌സിയുടെ തുടക്കം ജിദ്ദയിലായിരുന്നുവെന്ന ഓര്‍മപ്പെടുത്തലോടെയായിരുന്നു സംഗമം. വിവിധ കാലഘട്ടങ്ങളിലൂടെ സംഘടന കൈവരിച്ച വളര്‍ച്ചയും പ്രയാണവും ചടങ്ങില്‍ നേതാക്കള്‍ പങ്കുവെച്ചു. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും മുന്‍നിരയിലേക്ക് നയിക്കാന്‍ സംഘടന നടത്തിയ മാതൃകാപരമായ ഇടപെടലുകള്‍ യോഗം അനുസ്മരിച്ചു. ഹജ്ജ് വളണ്ടിയര്‍ സേവനം, സാഹിത്യോത്സവ്, നോട്ടെക്, തര്‍തീല്‍, സ്റ്റുഡന്റ്‌സ് ഫോക്കസ് തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികളും ചര്‍ച്ചയായി.

പുതിയ തലമുറയുടെ അഭിരുചികളും കാലഘട്ടത്തിന്റെ മാറ്റങ്ങളും ഉള്‍ക്കൊണ്ട് കൂടുതല്‍ മികവോടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് സംഗമം ആഹ്വാനം ചെയ്തു. നൗഫല്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്‌സി ഗ്ലോബല്‍ ചെയര്‍മാന്‍ ഫൈസല്‍ ബുഖാരി (യുഎഇ) മുഖ്യാതിഥിയായിരുന്നു. അബ്ദുല്‍ നാസര്‍ അന്‍വരി, മുഹ്‌സിന്‍ സഖാഫി, സുജീര്‍ പുത്തന്‍പള്ളി, ഖലീല്‍ കൊളപ്പുറം, മന്‍സൂര്‍ മാസ്റ്റര്‍ മണ്ണാര്‍ക്കാട്, സാദിഖ് ചാലിയാര്‍, ഉസ്മാന്‍ മറ്റത്തൂര്‍, നൗഫല്‍ എറണാകുളം, താജുദ്ദീന്‍ നിസാമി തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഉമൈര്‍ മുണ്ടോളി സ്വാഗതം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top