Sauditimesonline

vedan press meet
തീയതി മാറിയെങ്കിലും ആവേശം ഇരട്ടി; റിയാദില്‍ വേടന്റെ 'ആരവ'ത്തിന് കൗണ്ട്ഡൗണ്‍

വാക്കുകളില്‍ തെളിഞ്ഞ സ്വാതന്ത്ര്യചിന്ത; പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ‘അവകാശ സമരം: ജനാധിപത്യത്തിന്റെ ജീവ വായു’ എന്ന വിഷയത്തില്‍ സീനിയര്‍ വിഭാഗം മത്സരത്തില്‍ റിയാദിലെ എ. യു. സിദ്ദിഖ് കരിമ്പ ഒന്നാം സ്ഥാനം നേടി.

പാലക്കാട് സ്വദേശിയായ ഇദ്ദേഹം ഗിര്‍ഗാസ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ സപ്പോര്‍ട്ടിങ് കോഡിനേറ്ററും കെ.എം.സി.സി പാലക്കാട് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റുമാണ്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയും ഗള്‍ഫ് ഏഷ്യ കമ്പനി ക്വാളിറ്റി കണ്‍ട്രോള്‍ മാനേജരും ദമാം നവയുഗം സാംസ്‌കാരിക വേദിയുടെ മീഡിയ കണ്‍വീനറുമായ ബെന്‍സി മോഹന്‍ ജി (ജുബൈല്‍) രണ്ടാം സ്ഥാനവും, കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും അറബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥനും ‘നന്മ കരുനാഗപ്പള്ളി’ ഉപദേശക സമിതി അംഗവുമായ ബഷീര്‍ ഫത്തഹുദ്ധീന്‍ (റിയാദ്) മൂന്നാം സ്ഥാനവും നേടി.

‘ഭാവിയുടെ കരങ്ങള്‍പുതിയ ലോകം പണിയാന്‍ പുതിയ ചിന്തകള്‍’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജൂനിയര്‍ വിഭാഗം മത്സരത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി സൈറ സജീര്‍ ഒന്നാം സ്ഥാനം നേടി. കൊല്ലം പത്തനാപുരം സ്വദേശികളായ സജീര്‍-അജീഷ ദമ്പതികളുടെ മകളാണ് സൈറ. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും കോട്ടയം ഏറ്റുമാനൂര്‍ സ്വദേശികളായ ബെന്നി മാത്യു-ടെസ്സി ജോസഫ് ദമ്പതികളുടെ മകളുമായ ബെനിറ്റ ബെന്നിക്കാണ് രണ്ടാം സ്ഥാനം. യാര ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശികളായ ബിജു ഏബ്രഹാം-സജിത ദമ്പതികളുടെ മകളുമായ കൃപ മറിയം ബിജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അമ്പതിലേറെ രചനകളില്‍ നിന്ന് തെരഞ്ഞെടുത്ത 15 ലേഖനങ്ങളില്‍ നിന്നാണ് ജൂറി വിജയികളെ കണ്ടെത്തിയത്. മികച്ച നിലവാരം പുലര്‍ത്തുന്നതും ഉന്നത ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായിരുന്നു ഉപന്യാസങ്ങളെന്ന് ജൂറി വിലയിരുത്തി. മാധ്യമപ്രവര്‍ത്തകരായ നജീം കൊച്ചുകലുങ്ക്, വി. ജെ. നസ്‌റുദ്ദീന്‍, ഷിബു ഉസ്മാന്‍, സാമൂഹികപ്രവര്‍ത്തകരായ അഡ്വ. എല്‍. കെ. അജിത്, സുധീര്‍ കുമ്മിള്‍ എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതി അംഗങ്ങള്‍.

ഉപന്യാസ മത്സരത്തില്‍ മികച്ച രചനകള്‍ സമര്‍പ്പിച്ച സുബൈദ കോമ്പില്‍ (അല്‍ ഖര്‍ജ്ജ്), ബബിത ഷെറിന്‍ ഡിസൂസ (ജിദ്ദ), ഷിഹാബ് കായംകുളം (ദമാം), രാജീവ് സാഹിബ്, അനിത്ര ജോമി എ. വി, സലിം പള്ളിയില്‍, മുഹമ്മദ് ഫൈസല്‍ മണപ്രത്ത്, പീറ്റര്‍ വര്‍ഗീസ്, സഹീദ് പുത്തന്‍പീടികയില്‍ (റിയാദ്) എന്നിവരെ ആദരിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top