Sauditimesonline

sona
'നനഞ്ഞ മണ്ണും കുഞ്ഞു സ്വപ്‌നങ്ങളും' ഷാര്‍ജയില്‍ പ്രകാശനം ചെയ്യും

ഇന്ത്യയുടെ അഖണ്ഡതയ്ക്കായി പോരാടിയ ധീരവനിത: ഇന്ദിരാ ഗാന്ധി അനുസ്മരണവും ചിത്ര പ്രദര്‍ശനവും

റിയാദ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഒഐസിസി റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും ഫോട്ടോ പ്രദര്‍ശനവും നടന്നു. ബത്ഹ സബര്‍മതിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവുകള്‍ സൃഷ്ടിച്ച ഇന്ദിരാ ഗാന്ധിയുടെ ജീവിതവും ഭരണനേട്ടങ്ങളും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി അവര്‍ നടത്തിയ പോരാട്ടങ്ങളും സമ്മേളനം സ്മരിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ ദൃഢനിശ്ചയത്തോടെ തീരുമാനങ്ങളെടുത്ത് രാജ്യത്തെ നയിച്ച അവരുടെ സംഭാവനകള്‍ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താന്‍ ഇത്തരം പരിപാടികള്‍ വഴിയൊരുക്കുമെന്നും യോഗം വിലയിരുത്തി. ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലെ അപൂര്‍വ ചിത്രങ്ങളും ചരിത്ര മുഹൂര്‍ത്തങ്ങളും ഉള്‍പ്പെടുത്തിയതായിരുന്നു ഫോട്ടോ പ്രദര്‍ശനം.

പ്രോഗ്രാം കമ്മിറ്റി അംഗം നാസര്‍ ലെയ്‌സ് ആമുഖപ്രഭാഷണവും മോഡേണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണവും നടത്തി. ഒഐസിസി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, സൈഫ് കായംകുളം, മൊയ്തീന്‍ മണ്ണാര്‍ക്കാട്, ജയന്‍ കൊടുങ്ങല്ലൂര്‍, ഷാജി മഠത്തില്‍, നാസര്‍ വലപ്പാട്, മുത്തു വയനാട്, സന്തോഷ് കണ്ണൂര്‍, റിജോ പെരുമ്പാവൂര്‍, ഹാറൂണ്‍ കൊടിയത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ ഷുക്കൂര്‍ ആലുവ സ്വാഗതവും സക്കീര്‍ ദാനത്ത് നന്ദിയും പറഞ്ഞു. സുരേഷ് ശങ്കര്‍, അബ്ദുല്‍ കരീം കൊടുവള്ളി, അശ്‌റഫ് മേച്ചേരി, നാസര്‍ മാവൂര്‍, ബഷീര്‍ കോട്ടയം തുടങ്ങി വിവിധ ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top