Sauditimesonline

sona
'നനഞ്ഞ മണ്ണും കുഞ്ഞു സ്വപ്‌നങ്ങളും' ഷാര്‍ജയില്‍ പ്രകാശനം ചെയ്യും

സതീശന്‍ പാച്ചേനി ചരമവാര്‍ഷികം

റിയാദ്: കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സതീശന്‍ പാച്ചേനിയുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ. എല്‍.കെ. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അനുസ്മരണ പ്രഭാഷണം നടത്തി. ഗ്ലോബല്‍ കമ്മിറ്റി അംഗം അഷ്‌കര്‍ കണ്ണൂര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.

ആദര്‍ശ രാഷ്ട്രീയത്തിനും ആത്മാര്‍ത്ഥമായ പൊതുപ്രവര്‍ത്തനത്തിനും ജീവിതം മാറ്റിവെച്ച നേതാവായിരുന്നു സതീശന്‍ പാച്ചേനിയെന്ന് യോഗം വിലയിരുത്തി. ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന ശൈലിയും രാഷ്ട്രീയ മൂല്യങ്ങളും പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും സംസാരിച്ചവര്‍ ഓര്‍മിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സുരേഷ് ശങ്കര്‍, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലാ കമ്മിറ്റി പ്രതിനിധികളായ എം. വിന്‍സെന്റ്, നസീര്‍ ഹനീഫ, ഷബീര്‍ വരിക്കപ്പള്ളി, ബഷീര്‍, ഷാജി മഠത്തില്‍, നാസര്‍ വലപ്പാട്, മൊയ്തീന്‍ എം.സി., ജംഷി തുവ്വൂര്‍, ഒമര്‍ ഷരീഫ്, അബ്ദുല്‍ മുനീര്‍ ഇരിക്കൂര്‍, അഭിലാഷ് മാവിലായി എന്നിവരും അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.

ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ ചെങ്ങല്‍ സ്വാഗതവും ഷഫീക്ക് നിടുവാട്ട് നന്ദിയും പറഞ്ഞു. നൗഫല്‍ പാലക്കാടന്‍, കരീം കൊടുവള്ളി, അമീര്‍ പട്ടണത്ത്, സക്കീര്‍ ദാനത്ത് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ഹാഷിം കണ്ണാടിപ്പറമ്പ്, സുജിത് തോട്ടട എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top