Sauditimesonline

sona
'നനഞ്ഞ മണ്ണും കുഞ്ഞു സ്വപ്‌നങ്ങളും' ഷാര്‍ജയില്‍ പ്രകാശനം ചെയ്യും

കേളി കുടുംബവേദി സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്യാമ്പ്

റിയാദ്: കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് ഷോല മാളില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു.

സ്ത്രീകളുടെ മാനസികാരോഗ്യം, ക്ഷേമം, സ്വയംപരിചരണം, സ്വന്തം ആരോഗ്യത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ കിംസ് ആശുപത്രിയിലെ ഡോ. മൊണാലിസ വിശദീകരിച്ചു. സ്തനാര്‍ബുദത്തെക്കുറിച്ച് സംസാരിച്ച ഡോ. ദീപ്തി രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍, സ്വയംപരിശോധനയുടെ പ്രാധാന്യം, സ്‌ക്രീനിങ്, തുടര്‍പരിശോധനകള്‍, രോഗം നേരത്തേ കണ്ടെത്തേണ്ടതിന്റെ ആവശ്യകത എന്നിവ വിശദീകരിക്കുകയും പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കായി പ്രാഥമിക ആരോഗ്യപരിശോധനയും സജ്ജീകരിച്ചിരുന്നു. കിംസ് ആശുപത്രിയിലെ നഴ്‌സുമാരായ ഫസീല എ. ബഷീര്‍, സിന്ധുജ കിഴക്കേവീട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ പങ്കെടുത്തവരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുകയും അടിസ്ഥാന ആരോഗ്യപരിശോധനകള്‍ നടത്തുകയും ചെയ്തു.

ചടങ്ങില്‍ ഡോ. മൊണാലിസയ്ക്കും ഡോ. ദീപ്തിക്കും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജിന വി.എസ്. ഉപഹാരം നല്‍കി ആദരിച്ചു. നഴ്‌സ് ഫസീല എ. ബഷീറിനെ കുടുംബവേദി പ്രസിഡന്റ് ശ്രീഷയും സിന്ധുജ കിഴക്കേവീട്ടിലിനെ ട്രഷറര്‍ സീന സെബിനും ആദരിച്ചു. സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നതിന് കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളുടെ പ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ട് കേക്ക് മുറിക്കുകയും ചെയ്തു.

കിംസ് ആശുപത്രി, ഷോല മാള്‍, മലബാര്‍ ഗോള്‍ഡ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാിെ. കിംസ് ആശുപത്രി മാര്‍ക്കറ്റിങ് മാനേജര്‍ ഷാഫി ഷഹാബുദ്ദീന്‍, കേളി പ്രവര്‍ത്തകന്‍ സുജിത് വടക്കേമഠത്തില്‍, സിജിന്‍ കൂവള്ളൂര്‍, സുകേഷ് നാരായണന്‍, ബിജു തായമ്പത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കുടുംബവേദി സെക്രട്ടറി ഷഹീബ വി.കെ സ്വാഗതവും പ്രസിഡന്റ് ശ്രീഷ സുകേഷ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top