Sauditimesonline

sona
'നനഞ്ഞ മണ്ണും കുഞ്ഞു സ്വപ്‌നങ്ങളും' ഷാര്‍ജയില്‍ പ്രകാശനം ചെയ്യും

‘നനഞ്ഞ മണ്ണും കുഞ്ഞു സ്വപ്‌നങ്ങളും’ ഷാര്‍ജയില്‍ പ്രകാശനം ചെയ്യും

റിയാദ്: വായനക്കാരെ കുട്ടിക്കാലത്തേക്കും നാട്ടിന്‍പുറങ്ങളിലേക്കും കൈപിടിച്ചുനടത്തുന്ന ഓര്‍മ്മകളും രസങ്ങളും നൊമ്പരങ്ങളും പങ്കുവയ്ക്കുന്ന ‘നനഞ്ഞ മണ്ണും കുഞ്ഞു സ്വപ്‌നങ്ങളും’ ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്യും. റിയാദില്‍ വീട്ടമ്മയായ സോന ഡെവിസ് ചാക്കോര്യയുടെ കൃതി ‘ഹരിതം ബുക്‌സ്’ ആണ് പ്രസിദ്ധീകരിക്കുന്നത്.

ആരെയും ആകര്‍ഷിക്കുന്ന ലളിതവും ഹൃദ്യവുമായ ഭാഷയാണ് പുസ്തകത്തിന്റെ പ്രത്യേകത. ഓരോ കുറിപ്പും നടന്നുപോയ വഴികളും സഞ്ചരിച്ച ബന്ധങ്ങളും ഓര്‍മ്മിപ്പിക്കുന്നു. മണ്ണുമായി ബന്ധപ്പെട്ടു ജീവിച്ച മനുഷ്യരും അവരുമായുള്ള ബന്ധങ്ങളും മലയാളിയുടെ നന്മ നിറഞ്ഞ ഓര്‍മ്മകളിലേക്കാണ് വാതില്‍ തുറക്കുന്നത്. ഓരോ മലയാളിക്കും സ്വന്തം ജീവിതത്തോട് ചേര്‍ത്തുവെക്കാന്‍ കഴിയുന്ന അപൂര്‍വ്വ നിമിഷങ്ങള്‍ പുസ്തകം വായനക്കാര്‍ക്ക് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top