Sauditimesonline

mumbai
മുംബൈ സ്വദേശി റിയാദില്‍ അന്തരിച്ചു

മുംബൈ സ്വദേശി റിയാദില്‍ അന്തരിച്ചു

റിയാദ്: മുംബൈ അന്ധേരി സ്വദേശി ഷെയ്ഖ് അക്ബര്‍ യാസീന്‍ മുഹമ്മദ് (61) റിയാദില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. റിയാദ് തഖസ്സുസിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

റിയാദിലെ അല്‍ ഷമാല്‍ കബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി. ഐസിഎഫ് വെല്‍ഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ റസാഖ് വയല്‍ക്കര, ജബ്ബാര്‍ കുനിയില്‍, അലി ചെറുവാടി എന്നിവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. ഭാര്യ: റിസ്‌വാന അക്ബര്‍ ഷെയ്ഖ്. മക്കള്‍: ആതിഫ് മുഹമ്മദ് ഷെയ്ഖ്, ഹാഷിം മുഹമ്മദ് ഷെയ്ഖ്, ഹാമിദ് മുഹമ്മദ് ഷെയ്ഖ്

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top