Sauditimesonline

micro
മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു; പ്രതിസന്ധി പരിഹരിച്ചെന്ന് കമ്പനി

ഡോ. സിന്ധു ബിനുവിന്റെ ‘മഴയില്‍ വിരിഞ്ഞ കടലാസുപൂക്കള്‍’ കവര്‍ പ്രകാശനം

ദമ്മാം: സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ഡോ. സിന്ധു ബിനു രചിച്ച കവിതാസമാഹാരം ‘മഴയില്‍ വിരിഞ്ഞ കടലാസുപൂക്കളി’ന്റെ കവര്‍ പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ പോള്‍ സക്കറിയ സമൂഹമാധ്യമ പേജിലൂടെ പ്രകാശനം നിര്‍വ്വഹിച്ചു.

സൗദി മലയാളി സമാജം ജനറല്‍ സെക്രട്ടറി, ഒഐസിസി കിഴക്കന്‍ പ്രവിശ്യ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക, പ്രഭാഷക എന്നീ നിലകളില്‍ ശ്രദ്ധേയയാണ് ഡോ. സിന്ധു ബിനു. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചവയും പുതിയ രചനകളും ഉള്‍പ്പെടെ അന്‍പത് കവിതകളാണ് സമാഹാരത്തിലുള്ളത്. ജീവിതം, പ്രണയം, വിരഹം, സ്ത്രീപക്ഷ ചിന്തകള്‍, സാമൂഹിക പ്രതിബദ്ധത,മാനവികത തുടങ്ങിയ വിഷയങ്ങളാണ് കവിതകളുടെ പ്രമേയം.

എഴുത്തുകാരന്‍ പി.കെ. പാറക്കടവാണ് അവതാരിക എഴുതിയത്. കവിത ഗംഭീരമായൊരു ഇടിമിന്നലാണെന്നും സ്‌നേഹമാണെന്നും മനുഷ്യന്റെ മോക്ഷമാണെന്നും പെറുവിയന്‍ കവി ജാവിയര്‍ ഹെറോദ് പറഞ്ഞ വാക്കുകളാണ് ഡോ. സിന്ധു ബിനുവിന്റെ കവിതകള്‍ വായിക്കുമ്പോള്‍ ഓര്‍മയിലെത്തുന്നതെന്ന് അദ്ദേഹം അവതാരികയില്‍ കുറിച്ചു. ആത്മഭാഷണങ്ങളായി തുടങ്ങി സമൂഹത്തോടു സംവദിക്കുന്ന, വായിച്ചുതീര്‍ന്നാലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന വരികളാണ് ഈ സമാഹാരത്തിന്റെ സവിശേഷത. കടംകൊണ്ട ദര്‍ശനങ്ങളുടെ തൂവലുകളില്‍ മിനുങ്ങിനടക്കുന്ന എഴുത്തല്ല ഇതെന്നും, ‘മഴയില്‍ വിരിഞ്ഞ ഈ കടലാസുപൂക്കള്‍ക്ക്’ സ്വന്തം വേരുകളുണ്ടെന്നും പാറക്കടവ് നിരീക്ഷിക്കുന്നു.

കോഴിക്കോട് ഡെസ്റ്റിനി ബുക്‌സാണ് പ്രസാധകര്‍. കവര്‍ പ്രകാശനത്തിന്റെ ഭാഗമായി നൂറുകണക്കിന് വായനക്കാരും സാഹിത്യസ്‌നേഹികളും സമൂഹമാധ്യമങ്ങളിലൂടെ പുസ്തകത്തിന്റെ കവര്‍ പങ്കുവച്ചു. സൗദി മലയാളി സമാജം ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top